കൊറോണ ഭീതിയില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുകയാണ്. ആരോഗ്യ മേലയിലേ പോലെ തന്നെ സാമ്പത്തിക മേഖലയിലും പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ തന്റെ ജീവനക്കാരുടെ മെയ് മാസം വരെയുള്ള ശമ്പളം മുന്‍കൂറായി നല്‍കിയിരിക്കുകയാണ് നടന് പ്രകാശ് രാജ്.
തന്റെ വീട്ടിലെയും നിര്‍മാണ നിര്‍മാണ കമ്പനിയിലേയും മറ്റുമുള്ള ജീവനക്കാര്‍ക്കാണ് അദ്ദേഹം മെയ് മാസം വരെയുള്ള ശമ്പളം മുന്‍കൂറായി നല്‍കിയത്.
മാത്രമല്ല കൊറോണ ഭീതിയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരിക്കുന്ന തന്റെ മൂന്ന് സിനിമകളില്‍ ദിവസവേതനത്തില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് പകുതി ശമ്പളമെങ്കിലും ലഭിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തിയെന്നും പ്രകാശ് രാജ് അറിയിച്ചു.
ട്വിറ്ററിലൂടെയാണ് താരം ഇതിനെക്കുറിച്ച് അറിയിച്ചത്.