ശാലീനതയോടെ മലയാളത്തിലേക്കെത്തിയ നായികമാരിലൊരാളാണ് അനു സിത്താര. വ്യത്യസ്തമാർന്ന കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. ഗ്ലാമറസ് കഥാപാത്രങ്ങളോട് പൊതുവെ താൽപര്യമില്ലെന്ന് താരം ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മുൻനിര നായകന്മാർക്കും സംവിധായകർക്കുമൊപ്പമെല്ലാം പ്രവർത്തിക്കാനുള്ള അവസരം ഇതിനകം തന്നെ താരത്തിന് ലഭിച്ചിരുന്നു.
ലോക് ഡൗണ്‍ ദിനങ്ങൾ എങ്ങനെയാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ. വീട്ടിലാണെങ്കിലും തിരക്കിട്ട ഷെഡ്യൂളിലാണ് താനെന്ന് താരം പറയുന്നു. ഡാൻസും വായനയുമൊക്കെയാണ് പ്രധാന പരിപാടി.
ഉറൂബിന്റെ ഉമ്മാച്ചുവാണ് ഇപ്പോൾ വായിക്കുന്നത്. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നാവശ്യപ്പെട്ട് താരങ്ങൾ എത്തിയിരുന്നു.
അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നാണ് അനു സിത്താരയും പറയുന്നത്. ഭർത്താവായ വിഷ്ണുവിന്റെ വീട്ടിലാണ് അനു സിത്താര ഇപ്പോൾ. ദുബായിയിൽ നിന്നു കഴിഞ്ഞ മാസം തിരിച്ചെത്തിയ താരം സെൽഫ് ക്വാറന്റൈനിലായിരുന്നു.
അത് കഴിഞ്ഞെങ്കിലും എങ്ങോട്ട് പോവാറില്ല താനെന്ന് താരം പറയുന്നു. അടുത്ത് തന്നെയുള്ള തന്റെ വീട്ടിലേക്ക് പോയത് ഒരുതവണയാണ്.
ഭർത്താവിൻറെ തറവാടിന് അരികിലായി പുതിയ വീട് പണി പൂർത്തീകരിച്ചിരിക്കുകയാണ് അനു സിത്താര. കൊറോണക്കാലമായതിനാൽ അധികം ആരോടും പറയാതെ കയറിത്താമസിക്കുകയായിരുന്നു. പാലുകാച്ചൽ ആരോടും പറഞ്ഞിരുന്നില്ല- അനു സിത്താര പറഞ്ഞു.