മലയാളികൾ ബിഗ് ബോസ് ഷോ കാണാൻ തുടങ്ങിയത് പേളിഷ് തരംഗത്തോടെയാണ്. ബിഗ് ബോസിൽ മത്സരാർഥികളായി എത്തിയതിന് ശേഷം അവതാരകയും നടിയുമായ പേർളി മാണിയും സീരിയൽ നടൻ ശ്രീനിഷ് അരവിന്ദും തമ്മിലുണ്ടായ പ്രണയമായിരുന്നു ഹൈലൈറ്റ്.
പുറത്ത് ഏറ്റവുമധികം ഫാൻസ് ഉള്ളതും ഇരുവർക്കുമായിരുന്നു. പേളിഷ് എന്ന പേരിൽ നിരവധി ആർമികളും ഇരുവർക്കുമുണ്ടായി. പുറത്തിറങ്ങിയതിന് ശേഷം വിവാഹം കഴിച്ച് കുടുംബമായി കഴിയുകയാണ് താരങ്ങളിപ്പോൾ. വിവാഹശേഷമുള്ള ഇരുവരുടെയും വിശേഷം അറിയാൻ കാത്തിരുന്നവർക്കായി രസകരമായ പോസ്റ്റുകളുമായി എത്തിയിരിക്കുകയാണ് പേർളിയിപ്പോൾ.
കൊറോണ വൈറസ് വ്യാപകമായതിന്റെ പശ്ചാതലത്തിൽ രാജ്യം ഒട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. അതുപോലെ പേർളിയും ഭർത്താവ് ശ്രീനിഷും വീടിനുള്ളിൽ തന്നെയാണ്.
തിരക്കുകളിൽ നിന്നും മാറി കുടുംബത്തിനൊപ്പം ആഘോഷിക്കുകയാണെന്നും പേർളി സൂചിപ്പിച്ചു. ഒപ്പം ക്വാറന്റൈൻ ദിനത്തിൽ ബോറടി മാറ്റുന്നതിന് വേണ്ടി താരദന്പതികൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വീഡിയോ ആണ് ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പേർളിയുടെ ആലുവയിലെ വീട്ടിലാണ് ഇരുവരും ഇപ്പോൾ ഉള്ളത്. വീടിന്റെ മുറ്റത്ത് ടെന്നിസ് കളിക്കുന്ന ശ്രീനിഷിന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. ഒപ്പം പേർളിയുടെ മാസ്റ്റർപീസ് ഡാൻസ് ആണ് മറ്റൊരു ഹൈലൈറ്റ്. ഒരു റേഡിയോ വെച്ചിട്ടുള്ള മോഡേണ്‍ ഡാൻസ് കിടുവാണ്.
വീട്ടിൽ ബോറടിച്ചിരിക്കുന്പോൾ ഇങ്ങനെയൊക്കെ ഐഡിയ വരുമോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. നിങ്ങളുടെ എന്റർടെയിൻമെന്റ് നിങ്ങൾ തന്നെയാണെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു ഡാൻസ് വീഡിയോ പേർളി പങ്കുവെച്ചത്.
എന്നാൽ അതിലും വെറൈറ്റി ആയി ഒരു കാർട്ടൂണ്‍ ഗെറ്റപ്പിലെത്തിയ വീഡിയോയും പേർളി പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു അമ്മയും മകളും തമ്മിലുള്ള സംഭാഷണമായിരുന്നു പേർളി ഒരുക്കിയത്. വീട്ടിൽ ഇരുന്ന് ബോറടിച്ച് കരയുന്ന കൊച്ച് ലുലു മാളിൽ പോവണമെന്നും അവിടെ ഗെയിം കളിക്കണമെന്നുമൊക്കെ പറയുന്നു.
ഇത്രയും സീരിയസ് പ്രശ്നം നടക്കുന്പോഴാണോ ലുലു മാളിൽ പോകുന്നതെന്ന് ചോദിച്ച് ദേഷ്യപ്പെടുന്ന അമ്മയുമാണ് വീഡിയോയിലുള്ളത്. കുട്ടികൾ എപ്പോഴും ക്യൂട്ടാണ്. ഇത് എല്ലാ അമ്മമാർക്കും കുട്ടികൾക്കും സമർപ്പിക്കുകയാണെന്നും പേർളി പറയുന്നു.