ചെന്നൈ: ലോക്ക്ഡൗൺ നിബന്ധന ശക്തമാക്കി തമിഴ്നാട് സർക്കാർ. കോവിഡ്-19യുടെ സമൂഹവ്യാപനമെന്ന് സംശയം ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കിയത്.
അവശ്യ സാധനങ്ങളുടെ വില്പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പമ്പുകള്‍ രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെയെ തുറക്കൂ. ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ ചരക്ക് വാഹനങ്ങളെ ചെന്നൈയില്‍ പ്രവേശിപ്പിക്കൂ.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.