കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വാടക ചോദിക്കുന്നതില്‍ കര്‍ശന വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്.
കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണിത്. വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍ തുടങ്ങി ആരോടും വാടക ചോദിക്കരുതെന്നാണ് ഉത്തരവ്.
ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടുന്ന എല്ലാ അതിഥി തൊഴിലാളികള്‍ക്കും ഇത് ലഭ്യമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
തൊഴിലുടമകള്‍ കാലതാമസമില്ലാതെ വേതനം നല്‍കണമെന്നും ആളുകള്‍ക്ക് വേതനം വെട്ടിക്കുറക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
ഏപ്രില്‍ 14ന് അവസാനിക്കുന്ന ലോക്ക് ഡൗണിന്റെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളിലെ അതിഥി തൊഴിലാളികളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്ലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.