അഞ്ചൽ: സംസ്ഥാനത്ത് ബാറുകളും മദ്യ വില്‍പ്പന ശാലകളും പൂട്ടിയതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാജ വാറ്റ് സംഘം സജീവമായി. തെന്മല, കുളത്തുപ്പുഴ, പത്തനാപുരം മേഖലകളിലായി കഴിഞ്ഞ മൂന്നു ദിവസത്തിനിടെ എക്സൈസ്, വനപാലക സംഘം കണ്ടെടുത്ത് നശിപ്പിച്ച 250 ലിറ്ററോളം കോടയാണ്.
കുളത്തുപ്പുഴ ഏഴംകുളം തച്ചന്‍കോണത്ത് ചാരായം വാറ്റുന്നതിനിടെ കോടയുമായി സ്ത്രീയെ എക്സൈസ് സംഘം പിടികൂടി. ഏഴംകുളം തച്ചന്‍കോണം സ്വദേശിനി ബിന്ദുവിനെയാണ് അഞ്ചല്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടിയത്.
തച്ചന്കോണത്തുള്ള ബിന്ദുവിന്റെ വീട് കേന്ദ്രീകരിച്ചു വ്യാജ വാറ്റ് നടക്കുന്നുവെന്നു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വീട്ടില്‍ നിന്നും വാറ്റുന്നതിനായി കുടങ്ങളില്‍ തയ്യാറാക്കി വച്ചിരുന്ന 60 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെത്തി.
ഒരുലിറ്റര്‍ ചാരായം 1200 രൂപയ്ക്കാണ് ഇവര്‍ വില്‍പ്പന നടത്തിവന്നത്. തെന്മലയില് എക്സൈസ് വനപാലക സംഘം നടത്തിയ സംയുക്ത പരിശോധനയില്‍ വലിയ പ്ലാസ്റ്റിക് വീപ്പയില്‍ തയാറാക്കി വച്ചിരുന്ന നൂറുലിറ്ററില്‍ അധികം കോട നശിപ്പിച്ചു.
പ്രദേശത്ത് മുമ്പ് വാറ്റ് ചാരായം വില്‍പ്പന നടത്തിവന്ന ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലകളും ബാറുകളും അടച്ചിരിക്കുകയാണ്.
ഈ അവസരം മുതലെടുത്ത് കിഴക്കന്‍ മേഖലയില്‍ വ്യാജ വാറ്റ് പെരുകാന്‍ സാധ്യത ഉണ്ടെന്നും നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കുമെന്നും അഞ്ചല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു എന്‍ ബേബി പറഞ്ഞു.