പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം.
ഡിജിപിയുടെ ഉത്തരവു പ്രകാരം ജില്ലാ പോലീസ് ചീഫ് ജി. ജയദേവിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി.സാരഥി, തൃക്കൊടിത്താനം സിഐ സാജു വർഗീസ്, പാന്പാടി സിഐ യു. ശ്രീജിത്, കറുകച്ചാൽ സിഐ സലിം, ചങ്ങനാശേരി എസ്ഐ ഷെമീർഖാൻ, ചിങ്ങവനം എസ്ഐ വിപിൻ ചന്ദ്രൻ, തൃക്കൊടിത്താനം എസ്ഐ എൻ.എം. സാബു, തൃക്കൊടിത്താനം സീനിയർ സിപിഒ ജിജു തോമസ്, സിപിഒ കെ.ആർ. സുരേഷ് എന്നിവരെ കൂടാതെ കോട്ടയം സൈബർ സെല്ലിലെ സിപിഒ മനോജ്കുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
ഐജി എസ്. ശ്രീജിത്ത് പായിപ്പാട്ടെ ക്യാന്പുകൾ സന്ദർശിക്കും
കോട്ടയം: അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് ഇന്നു പായിപ്പാട്ടെ ക്യാന്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.
ക്യാന്പ് ഉടമകളുടെ യോഗത്തിലും ഐജി എസ്. ശ്രീജിത്ത് പങ്കെടുക്കും.