കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അവശ്യ സാധനങ്ങളുടെ അമിതവില വര്‍ധന തടയുന്നതിന് പുതുക്കിയ ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ ബില്ലുകള്‍ പരിശോധിച്ചതിനു ശേഷമാണ് ശരാശരി വിലനിലവാരം തയാറാക്കുന്നത്.
31.03.2020 അടിസ്ഥാനത്തില്‍ വിവിധ ഇനങ്ങള്‍ക്ക് ഒരു കിലോഗ്രാമിന് പുതുക്കിയ ചില്ലറ വില:
മട്ട അരി (40-47 രൂപ), കുറുവ (36-42 രൂപ), ജയ (41 രൂപ), കയമ (100-115 രൂപ), പച്ചരി (28-38 രൂപ), ചെറുപയര്‍ (110-125 രൂപ), ഉഴുന്ന് പരിപ്പ് (120-125 രൂപ), തുവരപ്പരിപ്പ് (96-110 രൂപ), കടല (68-88 രൂപ), മുളക് -1 (280 രൂപ), മുളക് ഞെട്ടിയുളളത് (175 രൂപ), മല്ലി (88-98 രൂപ), പഞ്ചസാര (40-42 രൂപ), സവാള (36 രൂപ), വെളിച്ചെണ്ണ (160-195), മൈദ (35 രൂപ), റവ (37 രൂപ), ആട്ട (35 രൂപ), പൊടിയരി (48-55 രൂപ), ഉലുവ (70 രൂപ), പുളി (100-120 രൂപ).
അവശ്യ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശരാശരി വിലയില്‍ വളരെ കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് ജാഗ്രത എന്ന വെബ് ആപ്ലിക്കേഷന്‍ വഴിയോ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിച്ചോ പരാതികള്‍ അറിയിക്കാം. ഭക്ഷ്യ പൊതുവിതരണ വകുപ്പ് പരിശോധനയ്ക്കായി സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.
പരാതി അറിയിക്കേണ്ട നമ്പര്‍ : താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴിക്കോട്- 9188527400, സിറ്റി റേഷനിംഗ് ഓഫീസര്‍ സൗത്ത് – 9188527401, സിറ്റി റേഷനിംഗ് ഓഫീസര്‍ നോര്‍ത്ത് – 9188527402, താലൂക്ക് സപ്ലൈ ഓഫീസര്‍ കൊയിലാണ്ടി – 9188527403, താലൂക്ക് സപ്ലൈ ഓഫീസര്‍ വടകര – 9188527404, താലൂക്ക് സപ്ലൈ ഓഫീസര്‍ താമരശേരി – 9188527399.