പെരുമ്പാവൂർ: മദ്യം ലഭിക്കാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റിനായി മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്നലെ എത്തിയത് അഞ്ചു പേർ. എന്നാൽ ഇവർക്ക് ഡോക്ടർ കുറിപ്പടി നൽകിയില്ല.
വിറയലുമായി വന്ന ഇവരെ ഡോക്ടർ അത് മാറുന്നതിനുള്ള മരുന്നുകൾ നൽകി തിരിച്ചയച്ചു. മദ്യത്തിനു കുറിപ്പടി നൽകാനുള്ള ഒരു മാനദണ്ഡവും ഇതുവരെയും മെഡിക്കൽ ബോർഡിൽനിന്നു ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ ഓഫീസർ ഡോ. രാജിക കുട്ടപ്പൻ പറഞ്ഞു.
ഇതിനിടെ മദ്യാസക്തിയുള്ളവക്ക് മദ്യം ലഭിക്കാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണമെന്നുള്ള സർക്കാർ നിർദേശം മെഡിക്കൽ ഓഫീസർമാരോടുള്ള അവഹേളനമാണെന്ന് ആരോപിച്ച് ഐഎൻടിയുസി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി പി.പി. അവറാച്ചൻ മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ ഒറ്റയാൾ പ്രതിഷേധവും നടത്തി.