ആലപ്പുഴ: ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുനിരത്തുകളിലേക്ക് ജനങ്ങൾ കൂടുതലായി ഇറങ്ങുന്നത് തടയാൻ ജില്ലയിൽ പോലീസ് ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു.
നിയന്ത്രണം ലംഘിക്കുന്നവരെ ഇതിലൂടെ കണ്ടെത്തി നടപടി എടുക്കും. ഇന്നലെ വൈകുന്നേരം നാലു വരെ ജില്ലയിൽ 108 കേസുകൾ രജിസ്റ്റർ ചെയ്യുകയും 61വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
അനാവശ്യമായി റോഡരികിൽ നിന്ന് 14 യുവാക്കൾക്കെതിരേയും റോഡിൽ കൂട്ടം കൂടി നിന്നതിന് മൂന്ന് കേസിലായി 18 പേർക്കെതിരേയും വ്യാജ സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര ചെയ്തതിന് 17 പേർക്കെതിരേയും സത്യവാങ്മൂലം ഇല്ലാതെ യാത്ര ചെയ്തതിന് 14 പേർക്കെതിരേയും ഉൾപ്പെടെ 108 കേസുകളിലായി 127 പേരെ അറസ്റ്റു ചെയ്തു.
ചെങ്ങന്നൂരിൽ ഡിവൈഎസ്പി അനീഷ്.വി.കോരയുടെ നേതൃത്വത്തിൽ നിരീക്ഷണ ക്യാമറാ സംവിധാനം ആരംഭിച്ചു.