ഷാംഗ്സെന്: പട്ടി, പൂച്ച എന്നീ മൃഗങ്ങളെ ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ചൈനയിലെ ഷാംഗ്സെനില് വിലക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ത്ത് മൃഗങ്ങളെയും വന്യജീവികളെയും ഭക്ഷണത്തിനായി ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
മേയ് ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഭരണകൂടത്തിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി ഹ്യൂമെന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു.
വുഹാനില്‍ കൊറോണ പടര്‍ന്നത് വന്യജീവികളുടെ മാംസം കഴിച്ചവരിലൂടെയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേതുടർന്ന് ഫെബ്രുവരിയില്‍ ചൈനീസ് സര്‍ക്കാര്‍ വന്യജീവികളുടെ മാംസം വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. എന്നാല്‍ നായയുടെയും പൂച്ചയുടെയും മാംസ വില്‍പ്പന നിർത്തിയിരുന്നില്ല.