തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം രാജ്യ ത്തെ ഒരുമയുടെ സന്ദേശമാണെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ. കേരളം ഒറ്റക്കെട്ടായി പ്രധാനമന്ത്രിയുടെ നിർദേശം പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ പ്രതിരോധത്തിൽ പ്രധാനമന്ത്രിയുടെ എല്ലാ നിർദേശങ്ങ ളും കേരളം സ്വാഗതം ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് പകർ ത്തിയ ഇരുട്ടിൽ നിന്നും രാജ്യത്തെ വെളിച്ചത്തിലേക്ക് നയിക്കാൻ എല്ലാവരും ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് വീടുകളിൽ ടോർച്ച്, മൊബൈൽലൈറ്റ്, മെഴുകു തിരി തെളിയിക്കണമെന്നും ആ വെളിച്ചം ഐക്യത്തിന്റെ വെളിച്ചമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തോട് നൽകിയ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
130 കോടി ജനങ്ങളും ഐക്യത്തോടെ ഈ കാര്യങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങാതെ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. പ്രധാനമന്ത്രിയുടെ നിർദേശത്തോടുള്ള പ്രതികരണമായാണ് മന്ത്രി സുനിൽകുമാർ മാധ്യമപ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.