മഞ്ചേരി: കേരള സർക്കാരിനെയും നാട്ടുകാരെയും മോശക്കാരാക്കി ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഖുദൂസു(32) നെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
മഞ്ചേരി വലിയട്ടിപ്പറന്പിൽ വർഷങ്ങളായി കുടുംബമായി താമസിക്കുന്ന ഖുദൂസ് സ്വന്തമായി ബാർബർ ഷോപ്പ് നടത്തിവരികയാണ്.
സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഇയാളുടെ നാട്ടിൽ നിന്നു കേരളത്തിലേക്ക് ആരും വരാതിരിക്കുവാൻ തയാറാക്കിയ വീഡിയോ ആണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
സർക്കാരിനെ മോശമാക്കി ഗൂഢഉദേശത്തോടുകൂടി വ്യാജവാർത്ത ചമച്ചതിനും പ്രചരിപ്പിച്ചതിനുമാണ് കേസെടുത്തത്.