
തിരുവില്വാമല: മകളുടെ വിവാഹസത്കാരം ഒഴിവാക്കി അതിനായി നീക്കിവെച്ചിരുന്ന തുകയിൽ ഒരു ഭാഗം പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി കുടുംബം മാതൃകയായി.
ഇന്നലെ രാവിലെ 10.30നു 11.30നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ചീരക്കുഴി ചീരുന്പ ഭഗവതിക്ഷേത്രത്തിൽ വച്ചായിരുന്നു കാഞ്ഞൂർ കിഴക്കേതിൽ അച്ചുതൻകുട്ടിയുടെയും പുഷ്പലതയുടെയും മകൾ അഞ്ജുവിന്റെയും പാലക്കാട് കോട്ടായി രാധാകൃഷ്ണൻ ശാന്തകുമാരി ദന്പതികളുടെ മകൻ ജയന്റെയും വിവാഹം ലളിതമായി നടന്നത്.
താലി കെട്ടിനുശേഷം യു.ആർ.പ്രദീപ് എംഎൽഎയുടെ കൈവശമാണ് ദുരിതാശ്വാസനിധിയിലേക്കുള്ള തുക കൈമാറിയത്.