ലോക്ക് ഡൗണിൽ ബൈ​ക്കി​ൽ പാ​ഞ്ഞ് യുവാവ്; പോലീസ് പിടിച്ചപ്പോൾ പെട്രോളടിക്കാനെന്ന്; ചോദ്യം ചെയ്യലിനിടെ വന്ന ഫോൺ കോൾ കള്ളത്തരം പൊളിച്ചു; ഒടുവിൽ….

തൃ​ക്കൂ​ർ: ബൈ​ക്കി​ൽ പാ​ഞ്ഞ​തു ചീ​ട്ടു​ക​ളി​ക്കാ​ൻ, പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് കൈ​കാ​ണി​ച്ച​പ്പോ​ൾ പ​റ​ഞ്ഞ​തു പെ​ട്രോ​ള​ടി​ക്കാ​നെ​ന്ന്, വാ​ച​ക​മ​ടി എ​ക്സ്ട്രൈ​ടൈ​മി​ലേ​ക്കു നീ​ണ്ട​പ്പോ​ൾ യു​വാ​വി​ന്‍റെ ഫോ​ണി​ലേ​ക്കു വ​ന്ന കോ​ൾ സ്പീ​ക്ക​റി​ലി​ടാ​ൻ ഏ​മാ​ന്മാ​ർ, ചീ​ട്ടു​ക​ളി​ക്കാ​ൻ വ​രു​ന്നി​ല്ലെ​ന്ന് മ​റു​ത​ല​യ്ക്ക​ൽ നി​ന്നു ചോ​ദ്യ​മു​യ​ർ​ന്ന​തോ​ടെ യു​വാ​വ് പെ​ട്ടു.

ചീ​ട്ടു​ക​ളി​ക്കാ​ൻ പാ​ഞ്ഞ​തി​നു 23കാ​ര​ന്‍റെ പേ​രി​ലാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ യു​വാ​വി​നു വ​ന്ന ഫോ​ൺ കോ​ൾ സ്പീ​ക്ക​റി​ലി​ട്ടു സം​സാ​രി​ക്കാ​ൻ പ​റ​ഞ്ഞ​തി​ൽ യു​വാ​വി​നെ കൂ​ട്ടു​കാ​ർ ചീ​ട്ടു​ക​ളി​ക്കാ​ൻ കാ​ണാ​തെ വി​ളി​ക്കു​ക​യാ​ണെ​ന്നു പോ​ലീ​സി​നു മ​ന​സി​ലാ​യ​ത്.

തു​ട​ർ​ന്ന് ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് അ​നാ​വ​ശ്യ​മാ​യി ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന​തി​ന് കേ​സ് എ​ടു​ത്തു. ബൈ​ക്ക് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Related posts

Leave a Comment