സ്വന്തം ലേഖകന്‍
കോഴിക്കോട്: കൊറോണ കാലത്ത് വാഗ്ദാനങ്ങളും മറ്റുമായി സര്‍ക്കാര്‍ എത്തുമ്പോഴും കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്തെ അടിയന്തരധനസഹായമായ പതിനായിരം രൂപ ലഭിക്കാതെ നിരവധിപേര്‍.
സാലറി ചലഞ്ച് ഉള്‍പ്പെടെ നടപ്പിലാക്കി കഴിഞ്ഞതവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമെത്തിച്ചിട്ടും ഇപ്പോഴും അര്‍ഹരായ നിരവധി പേര്‍ക്ക് പണം ലഭിച്ചിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിയ്ക്കുകയും താലൂക്ക് ഓഫീസുകളില്‍ പരാതികള്‍ പരിഹരിക്കാനും അര്‍ഹരായവര്‍ക്ക് തുക ലഭ്യമാക്കാനും ശ്രമം തുടരവേയാണ് കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പാതി നിശ്ചലമായത്.
ജോലിക്ക് പേകാന്‍ പോലും കഴിയാത്ത ഇക്കാലത്ത് പതിനായിരം രൂപയെങ്കിലും ലഭിച്ചാല്‍ അത്രയും ആശ്വാസമാകുമെന്നാണ് ദുരിതബാധിതര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തു നടപടിയെടുക്കുമെന്ന് ഉറപ്പില്ല.
മാത്രമല്ല സര്‍ക്കാരിന്റെ ധനസ്ഥിതി പ്രളയകാലത്തേക്കാളും വളരെ മോശമായ അവസ്ഥയിലുമാണ്. അതേസമയം അര്‍ഹമായ തുക ഇത്രയും കാലമായിട്ടും ലഭിക്കാത്തതിനാല്‍ നിരവധി പേര് ജന പ്രതിനിധികള്ക്കുമുന്പാകെ പരാതിയുമായി എത്തികഴിഞ്ഞു.
വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെട്ടസംഘം വീടുകളില്‍ എത്തി സഹായത്തിന് അര്‍ഹര്‍ എന്ന് കണ്ടെത്തിയവരാണ് ഇപ്പോഴും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വരുന്നതും കാത്തിരിക്കുന്നത്.
പണം ലഭിക്കാത്തവര്‍ക്ക് അതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിനായി അതാത് താലൂക്ക് ഓഫീസുകളില്‍ പ്രത്യേക സെക്ഷന്‍ ആരംഭിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് പണം ലഭിക്കാത്തസാഹചര്യം എങ്ങിനെയുണ്ടായിയന്നും അത് പരിഹരിച്ച് വീണ്ടും സര്‍ക്കാരിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനും വേണ്ടിയായിരുന്നു ഇത്.
എന്നാല്‍ എ ഫോര്‍ സെക്ഷന്‍ എന്നറിയപ്പെടുന്ന ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഈ സെക്ഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ലോക്ക് ഡൗണ്‍ കഴിഞ്ഞശേഷം മാത്രമേ ഇനി സ്ഥിതി പൂര്‍വസ്ഥിതിയിലാകു. അതായത് വീടുകളില്‍ വെള്ളം കയറി ദുരിതമനുഭവിച്ചവര്‍ ഇനിയും കാത്തിരിക്കണമെന്നര്‍ത്ഥം.
അര്‍ഹരായ പലര്‍ക്കും പണം ലഭിക്കാതിരിക്കുയും അനര്‍ഹര്‍ക്ക് പണം ലഭിക്കുകയും ചെയ്തതോടെ ദുരിതാശ്വാസ സഹായ വിതരണവുമായി ബന്ധപ്പെട്ട് നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്.
പാസായ തുക പോലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തടഞ്ഞുവച്ചിരിക്കുകയാണെന്ന ആക്ഷേപവുംക്ഷപവും ഉയരുന്നു.