ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ പര്യടനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആശ്വാസം. കൊറോണവൈറസ് പരിശോധനയില്‍ വിധേയരാക്കിയവരില്‍ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു.
മറ്റുള്ളവര്‍ക്ക് കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് ടീമിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷുഐബ് മാജ്റ പറഞ്ഞു. ഇന്ത്യയില്‍ ഏകദിന പര്യടനത്തിനെത്തിയ ടീം പര്യടനം പൂര്‍ത്തിയാക്കാതെയാണ് മടങ്ങിയത്.
മാര്‍ച്ച് 18നാണ് ടീം നാട്ടില്‍ തിരിച്ചെത്തിയത്. ദക്ഷിണാഫ്രിക്കയിലെത്തിയ ടീം 14 ദിവസത്തെ സെല്‍ഫ് ഐസലേഷനിലായിരുന്നു. ഇന്നലെയാണ് ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയത്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിക്കുന്നതിനെത്തുടര്ന്ന് അടുത്ത രണ്ടാഴ്ച ടീം അംഗങ്ങള്‍ വീടുകളിലായിരിക്കും.