തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് ഉപയോക്താക്കള്‍ക്കായി തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷന്റെ കീഴില്‍ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് മൊബൈല്‍ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
സേവിംഗ്സ് ബാങ്ക് നിക്ഷേപം, പണം പിന്‍വലിക്കല്‍, ഇമണി ഓര്‍ഡറുകള്‍, പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയം എന്നിവക്കുള്ള സൗകര്യം സഞ്ചരിക്കുന്ന പോസ്റ്റോഫീസുകളില്‍ ലഭ്യമാണ്.
സമീപത്തെ പ്രധാന പോസ്റ്റ് ഓഫീസിനോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് സേവനം ലഭ്യമാകുക. കോവിഡ് രോഗപ്രതിരോധം സംബന്ധിച്ച ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ഓഫീസിന്റെ പ്രവര്‍ത്തനമെന്ന് ഡിവിഷണല്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.
പോസ്റ്റോഫീസിന്റെ സേവനം ലഭ്യമാകുന്ന സ്ഥലവും സമയവും:
നാളെ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് രാവിലെ 10 മുതല്‍ 11 വരെ, കഴക്കൂട്ടം 11 മുതല്‍ 12 വരെ, കണിയാപുരംഉച്ചക്ക് ഒന്നു മുതല്‍ രണ്ട് വരെ, പള്ളിപ്പുറംരണ്ടു മുതല്‍ മൂന്നു വരെ.
ഏഴിനു രാവിലെ 10ന് കിഴുവലം. അവനവഞ്ചേരി 11മുതൽ , ആലംകോട് ഉച്ചക്ക് ഒന്നു രണ്ട് വരെ, കല്ലമ്പലം മൂന്നുവരെ, എട്ടിന് രാവിലെ 10ന് മൂങ്ങോട്, ചെറുന്നിയൂര്‍11 മുതൽ 12വരെ , മണമ്പൂര്‍ ഉച്ചക്ക് ഒന്നു മുതൽ രണ്ട് വരെ ,വടശേരിക്കോണം രണ്ട് മുതൽ മൂന്നുവരെ.
ഒന്‍പതിന് രാവിലെ 11 മുതൽ നാവായിക്കുളം, പള്ളിക്കല്‍ കിളിമാനൂര്‍ ഉച്ചക്ക് രണ്ട് വരെ, മടവൂര്‍പള്ളിക്കല്‍ മൂന്നുവരെ.11ന് രാവിലെ പെരുങ്ങുഴി രാവിലെ 10 മുതൽ , ചിറയിന്‍കീഴ്11 മുതൽ12 വരെ, അഞ്ചുതെങ്ങ് ഉച്ചക്ക് ഒന്നു മുതൽ. കടക്കാവൂര്‍ മൂന്നുവരെ.
13ന് രാവിലെ 10ന് വക്കം, വെന്നിക്കോട് 11 മുതൽ 12വരെ , മേല്‍വെട്ടൂര്‍ ഉച്ചക്ക് 12, നെടുങ്ങണ്ട രണ്ട് മുതൽ മൂന്നുവരെ.14ന് രാവിലെ 10ന് ശ്രീനിവാസപുരം ,അയിരൂര്വര്ക്കല11 മുതൽ 12 വരെ, ഇടവ ഉച്ചക്ക് ഒന്ന് മുതൽ രണ്ട് വരെ,പാളയംകുന്ന് മൂന്നുവരെ.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712464814, 2464794.