ആലപ്പുഴ: വ്യാജ ചാരായ നിർമാണത്തിനിടെ 200 ലിറ്ററോളം കോടയും വാറ്റ് ഉല്പന്നങ്ങളുമായി മൂന്നുയുവാക്കൾ പിടിയിലായി. ആലപ്പുഴ പഴവീട് വടക്കേവീട്ടിൽ അരവിന്ദ്(20), പഴവീട് ചാക്ക്പറന്പ് അനന്തു(22), കൈതവന പട്ടൂർ വീട്ടിൽ ജിതിൻലാൽ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്.
ഓപ്പറേഷൻ ഡാർക്ക് ഡെവിളിലേക്ക് വന്ന രഹസ്യസന്ദേശത്തെ തുടർന്നാണ് പോലീസ് ഇവരെ കൈതവന ഭാഗത്തുള്ള മാന്താഴം കാട്ടിനുള്ളിൽ നിന്നും പിടികൂടിയത്. ലോക്ക് ഡൗണിന്റെ ഭാഗമായി ബീവറേജസ് ഷോറൂമുകള്‍ പൂട്ടിയതിന്റെ മറവിലാണ് ഇവർ വ്യാജച്ചാരായ നിർമാണം ആരംഭിച്ചത്.
സൗത്ത് സിഐ എം.കെ. രാജേഷ്, പ്രിൻസിപ്പൽ എസ്ഐ രതീഷ്ഗോപി, പ്രൊബേഷണറി എസ്ഐ സുനേഖ് ജെയിംസ്, എഎസ്ഐ മോഹൻകുമാർ, സിപിഒമാരായ റോബിൻസണ്‍, അരുണ്‍കുമാർ, സിദ്ദീഖ്, ദിനുലാൽ, അബീഷ് ഇബ്രാഹീം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.