മ​ന്ത്ര​ചി​കി​ത്സ​ക​നു കോ​വി​ഡ് ബാ​ധ! കീ​ഴാ​റ്റൂ​രി​ൽ അ​തീ​വ​ജാ​ഗ്ര​ത; റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ന്ന​തി​നു ജ​ന​കീ​യ സ​ർ​വേ; സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​ന്‍റെ സാ​ധ്യ​ത ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു

മ​ല​പ്പു​റം: മ​ന്ത്ര​ചി​കി​ത്സ​ക​നു കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ർ​ന്നു കീ​ഴാ​റ്റൂ​രി​ൽ അ​തീ​വ​ജാ​ഗ്ര​ത. രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ണ്‍​പ​ത്തി​യ​ഞ്ചു​കാ​ര​ൻ മ​ന്ത്ര ചി​കി​ത്സ​ക​നാ​യ​തി​നാ​ൽ ഇ​യാ​ളെ സ​ന്ദ​ർ​ശി​ക്കാ​നും പ​ല​രും വീ​ട്ടി​ൽ എ​ത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന​തും രോ​ഗ​ത്തി​ന്‍റെ സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​ന്‍റെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

85കാ​ര​ൻ പ​നി​യും ജ​ല​ദോ​ഷ​വും ബാ​ധി​ച്ച​പ്പോ​ൾ ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ മ​റ​ച്ചു വ​ച്ചു. രോ​ഗം ബാ​ധി​ച്ച​ശേ​ഷ​വും മു​ൻ​പും വെ​ള​ള​ത്തി​ൽ മ​ന്ത്രി​ച്ച് ഓ​തു​ന്ന​ത് അ​ട​ക്ക​മു​ള​ള ചി​കി​ത്സ​ക​ൾ ഇ​യാ​ൾ ന​ട​ത്തി​യി​രു​ന്നു.

ആ​രൊ​ക്കെ​യാ​ണു ചി​കി​ത്സ തേ​ടി എ​ത്തി​യ​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​തു ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ കു​ഴ​യ്ക്കു​ന്നു.

രോ​ഗി​യു​മാ​യും ഉം​റ തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞെ​ത്തി​യ മ​ക​നു​മാ​യും ഇ​ട​പ​ഴ​കി​യ​വ​രെ ക​ണ്ടെ​ത്താ​നു​ള​ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും.

ഉം​റ തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞെ​ത്തി​യ മ​ക​ൻ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന നി​ർ​ദേ​ശം വ​ക​വ​യ്ക്കാ​തെ ആ​ന​ക്ക​യ​ത്തു ന​ട​ന്ന പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള​ള 180 പേ​ർ ഈ ​പ്രാ​ർ​ഥ​ന​യി​ൽ മാ​ത്രം പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നു​ള​ള പ​രി​ശ്ര​മം തു​ട​രു​ക​യാ​ണ്. മ​ത​പ​ര​മാ​യ ഒ​ട്ടേ​റെ മ​റ്റു പ​രി​പാ​ടി​ക​ളി​ലും ഇ​യാ​ൾ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

രോ​ഗി​യും കു​ടും​ബ​വു​മാ​യി ഇ​ട​പെ​ട്ട എ​ല്ലാ​വ​രോ​ടും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച കീ​ഴാ​റ്റൂ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ അ​തീ​വ ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​ണെ​ന്നു കോ​വി​ഡ് പ്ര​തി​രോ​ധ മു​ഖ്യ​സ​മി​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും വി​ല​യി​രു​ത്തി​യി​രു​ന്നു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ ബ​ന്ധ​പ്പെ​ടാ​നി​ട​യാ​യ​വ​രി​ൽ നി​ന്നു ചി​ല​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും.

തു​ട​ർ​ന്നു ആ​വ​ശ്യ​മെ​ങ്കി​ൽ കാ​സ​ർ​ഗോ​ഡി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ദേ​ശ​ത്തു വ​രും ദി​വ​സ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Related posts

Leave a Comment