കോവിഡ് 19 വൈറസിനെ തുരത്താന്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരസൂചകമായി, നവജാതശിശുവിന് ലോക്ക്ഡൗണ്‍ എന്ന് പേര് സമ്മാനിച്ച് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ ഡിയോറിയിലാണ് സംഭവം.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ താനും കുടുംബം വീട്ടില്‍ തന്നെ കഴിയുകയാണ്. ഇത് കഴിയുന്നതുവരെ വീട്ടിലേക്ക് ആരും വരരുതെന്ന് ബന്ധുക്കളോട് അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞിന്റെ പിതാവ് പവൻ പറഞ്ഞു. കുട്ടി ജനിച്ചതിന്റെ ആഘോഷ പരിപാടികള്‍ ലോക്ക് ഡൗൺ കഴിയുന്നതുവരെ നീട്ടിവെച്ചിരിക്കുകയാണെന്നും പവന് വ്യക്തമാക്കി.
അതേസമയം ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 25കാരനാണ് മരിച്ചത്. യുപിയില്‍ 101 പേര്‍ക്ക് കോവിഡ് സ്വീരീകരിച്ചിട്ടുണ്ട്.