കോവിഡ് 19; ആശ്വാസത്തിന്‍റെ മൂന്നുനാളുകള്‍ പിന്നിട്ട് തൃശൂർ ; ഇന്നുകൂടി കേസില്ലാതെ കടന്നാല്‍ സമാധാനിക്കാം

സ്വന്തം ലേഖകന്‍
തൃശൂര്‍: കോവിഡിന്‍റെ ഭീ​തി ഒ​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും പോ​സി​റ്റീ​വ് കേ​സു​ക​ള്‍ മൂ​ന്നു​ദി​വ​സ​മാ​യി ഇ​ല്ലാ​ത്ത​ത് ജി​ല്ല​യ്ക്കും ആ​രോ​ഗ്യ​വ​കു​പ്പി​നും ആ​ശ്വാ​സം പ​ക​രു​ന്നു. ഇ​ന്നു​കൂ​ടി പോ​സി​റ്റീ​വ് കേ​സൊ​ന്നും ഇ​ല്ലാ​തെ ക​ട​ന്നു​കി​ട്ടി​യാ​ല്‍ സ​മാ​ധാ​നി​ക്കാ​ന്‍ വ​ക​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ഇ​ല്ലാ​തെ ക​ട​ന്നു​പോ​യ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു തീ​ര്‍​ക്കാ​ന്‍ സാ​ധി​ച്ച​താ​യി ഡി​എം​ഒ ഡോ.​കെ.​ജെ.​റീ​ന പ​റ​ഞ്ഞു. പ്ര​തി​രോ​ധ – സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ ന​ട​പ​ടി​ക​ള്‍ ചെ​യ്യാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​യി സാ​ധി​ച്ചു.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ ആ ​രോ​ഗി​യുമാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചും റൂ​ട്ട് മാ​പ്പ് ത​യ്യാ​റാ​ക്ക​ലു​മൊ​ക്കെ​യാ​യി ഒ​രു​പാ​ട് സ​മ​യം ചെല​വ​ഴി​ക്കേ​ണ്ടി വ​രും. ഒ​ന്നി​ല​ധി​കം പോ​സി​റ്റീ​വ് കേ​സു​ക​ളു​ണ്ടാ​കു​മ്പോ​ള്‍ അ​ധ്വാ​നം ഇ​ര​ട്ടി​യാ​കും.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ഇ​ല്ലാ​താ​കു​മ്പോ​ള്‍ ആ ​സ​മ​യം മ​റ്റു കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. അ​യ​ല്‍​ജി​ല്ല​ക​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​രെ​യും തൃ​ശൂ​രി​ല്‍ ഇ​പ്പോ​ള്‍ ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്യു​ന്നു​ണ്ട്. രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ വേ​ണ്ടി​യാ​ണി​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ സു​ഖം​പ്രാ​പി​ച്ചു വ​രി​ക​യാ​ണ്. പോ​സി​റ്റീ​വാ​യി​രു​ന്ന​വ​രു​ടെ പു​തി​യ സാ​മ്പി​ള്‍ പ​രി​ശോ​ധ​ക​ളി​ല്‍ നെ​ഗ​റ്റീ​വ് ആ​യി വ​രു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ജി​ല്ല​യി​ല്‍ വീ​ടു​ക​ളി​ല്‍ 14463 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 38 പേ​രും ഉ​ള്‍​പ്പെ​ടെ ആ​കെ 14501 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​ത്. ഇ​ന്ന​ലെ 276 പേ​രെ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു. ആറു പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നാലുപേ​രെ വി​ടു​ത​ല്‍ ചെ​യ്തു.

ഇ​ന്ന​ലെ നാലു സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു വ​രെ 812 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. അ​തി​ല്‍ 804 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം വ​ന്നി​ട്ടു​ണ്ട്. എട്ടെ​ണ്ണ​ത്തി​നന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 304 ഫോ​ണ്‍​കോ​ളു​ക​ള്‍ ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്‍ ല​ഭി​ച്ചു. ഇ​ന്ന​ലെ 200 പേ​ര്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി.

കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ജാ​ഗ്ര​ത ക​ര്‍​ശ​ന​മാ​യി തു​ട​രു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഇ​ത് സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ദ്രു​ത​ക​ര്‍​മ്മ​സേ​ന​യു​ടെ​നേ​തൃ​ത്വ​ത്തി​ലു​ള​ള ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ത്തി​ലൂ​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​വ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ബോ​ധ​വ​ല്‍​ക്ക​ര​ണ​വും ന​ല്‍​കി. ഇ​ന്ന​ലെ 4,544 വീ​ടു​ക​ള്‍ ദ്രു​ത​ക​ര്‍​മ്മ​സേ​ന സ​ന്ദ​ര്‍​ശി​ച്ചു.

സി​വി​ല്‍ ഡി​ഫ​ന്‍​സ് വ​ള​ണ്ടി​യ​ര്‍​മാ​ര്‍, അ​ഗ്‌​നി​ശ​മ​ന വി​ഭാ​ഗം, ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​നന്‍റുമാ​ര്‍, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​യു​ര്‍​വേ​ദ, ഹോ​മി​യോ ആ​ശു​പ​ത്രി​ക​ള്‍ വൈ​ദ്യു​ത ഭ​വ​ന്‍ എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്കി.

ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ഡ്രൈ​വ​ര്‍​മാ​രെ​യും മ​റ്റു​ള​ള​വ​രെ​യു​മ​ട​ക്കം ശ​ക്ത​ന്‍ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ 684 പേ​രെ സ്‌​ക്രീ​ന്‍ ചെ​യ്തു. ബോ​ധ​വ​ല്‍​ക്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജ്ജി​ത​മാ​ണ്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു വേ​ണ്ടി ഹി​ന്ദി​യി​ലു​ള​ള ബോ​ധ​വ​ല്‍​ക്ക​ര​ണ അ​നൗ​ണ്‍​സ്‌​മെ​ന്‍റ് വാ​ഹ​നം അ​വ​ര്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ച​ര​ണം ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment