കൊല്ലത്ത് ഒരാൾക്ക് കൂടി കൊറോണ ബാധ; ചികിത്സയിലായിരുന്ന ഒരാൾ രോഗമുക്തനായി

കൊല്ലം: ജില്ലയിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്നു മൂന്ന് സുഹൃത്തുക്കൾക്കൊപ്പമെത്തിയ ഓയൂർ സ്വദേശിക്കാണ് ‌ രോഗബാധ. മാർച്ച് 24 നാണ് ഇയാൾ നിസാമുദീനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

അവിടെ നിന്നും രാത്രി 11 ഓടെ കാറിൽ സുഹൃത്തുക്കളോടൊപ്പം കോ ട്ടൂരിലെത്തി. 25 ന് ഉച്ചയോടെ ബൈക്കിൽ ഓയൂരിലുള്ള ഭാര്യാ വീട്ടി ലെത്തി.തുടർന്ന് നിരീക്ഷണത്തിലായിരുന്നു.അടുത്ത ദിവസം ആരോ ഗ്യ പ്രവർത്തകരെത്തി അദ്ദഹത്തെ ടി കെ എം ഐസൊലേഷൻ സെൻ്ററിലേക്ക് മാറ്റി.

നാലിന് ജില്ലാശുപത്രിയിൽ സ്രവം പരിശോധനയ്ക്ക് എടുത്തു. ഇന്ന ലെ രോഗബാധ സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം ആറായി. ഇവ രിൽ രോഗമോചിതനായ ഒരാളെ ഇന്നലെ വിട്ടയച്ചു. നിലവിൽ ചികി ത്സയിലുള്ള അഞ്ചു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു ഡി എം ഒ അറിയിച്ചു.

Related posts

Leave a Comment