ചാരുംമൂട്: യുടൂബ് സഹായത്തോടെ അനധികൃതമായി വാറ്റ് ചാരായം നിർമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. നൂറനാട് ഇടപ്പോണ്നിലയ്ക്കൽ പടിറ്റതിൽ സുരേഷ്(47) നെയാണ് നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക്ഇ ആർ ഗിരിഷ്കുമാറും സംഘവും റെയ്ഡിലൂടെ പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർ മാരായ കെ സദാനന്ദൻ ,ജി .സന്തോഷ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൽ റിയാസ്, സിനുലാൽ, അനു, ശ്യാം,വനിത സിവിൽ എക്സൈസ് ഓഫീസർ അനിതാകുമാരി എക്സൈസ് ഡ്രൈവർ സുനിൽ കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
കൃഷ്ണപുരത്ത് വ്യാജ വാറ്റ് നിർമ്മാണം അഞ്ച് പേർ പിടിയിൽ
കായംകുളം: കൃഷ്ണപുരത്ത് വാടക വീട് കേന്ദ്രീകരിച്ച് നടന്ന വ്യാജ വാറ്റ് നിർമാണ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തു .
ഇവരിൽ നിന്ന് 60 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. കായംകുളം ഗോവിന്ദമുട്ടം ചാപ്രയിൽ വടക്കതിൽ ബാബുരാജ് (33), പുള്ളിക്കണക്ക് വെളുത്തേരി വടക്കതിൽ അനീഷ് (23), ചേരാവള്ളി വെളുത്തേരി പ്ലാമൂട്ടിൽ തറയിൽ മിഥുൻ (22), പുള്ളിക്കണക്ക് കൊച്ചയ്യത്ത് പടീറ്റതിൽ അനൂപ് (26), ഞക്കനാൽ ആശാൻ പുരയിടത്തിൽ അഭിലാഷ് (38)എന്നിവരെയാണ് മേനാത്തേരി ജംഗ്ഷന് സമീപമുള്ള വാടക വീട്ടിൽ നിന്നു പോലീസ് പിടികൂടിയത്.
എസ്ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.