കൊച്ചി: ലോക് ഡൗണിന്റെ ഭാഗമായി സ്വർണാഭരണ വിപണി അവധിയാണെങ്കിലും സംസ്ഥാനത്ത് സ്വർണവില റിക്കാർഡ് ഉയരത്തിൽ. ഇന്നുമാത്രം ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വർധിച്ചു.
ഇതോടെ സ്വർണവില പവന് 32,800 രൂപയും ഗ്രാമിന് 4,100 രൂപയുമെന്ന പുതിയ ഉയരത്തിലെത്തി. കഴിഞ്ഞമാസം ആറിന് ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാർഡ് വില. ഇതാണ് ഇന്ന് മറികടന്നത്.
സ്വർണാഭരണ വിപണി അവധിയാണെങ്കിലും അഡ്വാൻസ് ബുക്ക് ചെയ്തവർക്കും മുൻ നിശ്ചയപ്രകാരം വിവാഹം നടത്തേണ്ടവർക്കും സ്വർണാഭരണം നൽകേണ്ടതിനാലുമാണു വില നിശ്ചയിക്കുന്നത്.