ന്യൂഡൽഹി: കോവിഡ് പരത്തുമെന്ന് ആരോപിച്ച് വനിതാ ഡോക്ടർമാരെ ആക്രമിച്ചു. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുവാന്‍ മാര്‍ക്കറ്റില്‍ പോയ വനിതാ രണ്ട് ഡോക്ടര്‍മാര്‍ക്ക് നേരെയാണ് ബുധനാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്. ഡല്‍ഹിയിലെ സഫ്ദാര്ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇവർ.
ഡല്‍ഹിയിലെ ഗൗതം നഗറില്‍ താമസിക്കുന്ന ഇവര്‍ വീടിന് സമീപമുള്ള മാര്‍ക്കറ്റിലാണ് സാധനങ്ങള്‍ വാങ്ങാന്‍ പോയത്. എന്നാല്‍ ഒരാൾ ഇരുവരും മാർക്കറ്റിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി.
നിങ്ങള്‍ മാര്‍ക്കറ്റില്‍ പ്രവേശിച്ചാല്‍ ആളുകള്‍ക്ക് കൊറോണ പടരും എന്ന് പറഞ്ഞ് ഇയാള്‍ രണ്ടുപേരെയും അപമാനിച്ചു. ഡോക്ടര്‍മാര്‍ എതിര്‍ത്തപ്പോള്‍ ഇയാൾ ഇവരെ മർദ്ദിക്കുകയായിരുന്നു.
പോലീസ് എത്തിയാണ് ഇരുവരെയും രക്ഷിച്ചത്. അക്രമികളെക്കുറിച്ച് വിവരം നൽകണമെന്ന് മാർക്കറ്റിൽ ഉണ്ടായിരുന്നവരോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും പറയാൻ ആരും തയാറായില്ല. എന്നാൽ പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടര്‍മാര്‍ സഫ്ദാര്ജംഗ് ആശുപത്രിയില്‍ ചികിത്സ തേടി.