അ​ത്യാ​വ​ശ്യ അ​റ്റ​കു​റ്റ പ​ണി​ക​ൾ നടത്തണം! വ​ർ​ക്ക് ഷോ​പ്പു​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി; സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചു

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ർ ബൈ​ക്കു​ക​ൾ ഉ​ൾ​പ്പ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ അ​ത്യാ​വ​ശ്യ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി വ​ർ​ക്ക്ഷോ​പ്പു​ക​ൾ​ക്കും സ്പെ​യ​ർ പാ​ർ​ട്സ് ക​ട​ക​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി.

ച​ര​ക്ക് നീ​ക്ക​ങ്ങ​ൾ​ക്ക് ത​ട​സ​മി​ല്ലാ​താ​ക്കു​ന്ന​തി​നാ​യി പൊ​തു​വാ​യ ലോ​ക് ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ളി​ൽ നി​ന്ന് ലോ​റി​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തു​ന്ന വ​ർ​ക്ക്ഷോ​പ്പു​ക​ളെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ, ബാ​റ്റ​റി സം​ബ​ന്ധി​ച്ച ജോ​ലി​ക​ൾ ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​തോ​ടൊ​പ്പം അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​നാ​നു​മ​തി. സൈ​റ്റു​ക​ളി​ൽ നേ​രി​ട്ടെ​ത്തി റി​പ്പ​യ​ർ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​താ​ണ്.

പെ​യി​ന്‍റിം​ഗ്, അ​പ്ഹോ​ൾ​സ്റ്റ​റി, ഡീ​റ്റെ​യ്ലിം​ഗ്, വാ​ഷിം​ഗ് ഉ​ൾ​പ്പ​ടെ ജോ​ലി​ക​ൾ​ക്ക് ഇ​ക്കാ​ല​യ​ള​വി​ൽ അ​നു​മ​തി​യി​ല്ലെ​ങ്കി​ലും ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന​തി​ന് ത​ട​സ​ങ്ങ​ളി​ല്ല.

വ​ർ​ക്ക് ഷോ​പ്പു​ക​ളു​ടെ വ​ലി​പ്പ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ച്ചാ​ണ് ലോ​ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ട​ത്. സാ​ധാ​ര​ണ നി​ല​യി​ൽ പ​തി​ന​ഞ്ചോ അ​തി​ല​ധി​ക​മോ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ പ​ര​മാ​വ​ധി എ​ട്ട് പേ​ർ മാ​ത്ര​മേ ഉ​ണ്ടാ​കാ​വൂ.

തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം എ​ട്ട് മു​ത​ൽ പ​തി​നാ​ല് വ​രെ​യു​ണ്ടാ​യി​രു​ന്ന വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ അ​ഞ്ചും, മൂ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ തൊ​ഴി​ലാ​ളി​ക​ളു​ള്ളി​ട​ത്ത് മൂ​ന്നും, ര​ണ്ട് പേ​ർ ജോ​ലി ചെ​യ്തി​രു​ന്ന വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ ഒ​രാ​ൾ​ക്കും മാ​ത്ര​മാ​ണ് അ​നു​മ​തി.

​തി​ന് വി​രു​ദ്ധ​മാ​യി സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment