ചാരുംമൂട്: കോവിഡ് വൈറസ് ആശങ്ക പടർത്തുന്നതിനിടെ വവ്വാൽ ഭീതിയിൽ ഒരു ഗ്രാമം. പാലമേൽ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര പൊങ്ങത്തിൽ ഭാഗത്തെ പ്രദേശവാസികൾക്കാണ് നൂറു കണക്കിന് വവ്വാലുകൾ ഭീഷണിയായി മരങ്ങളിൽ കൂട്ടത്തോടെ ചേക്കേറിയിരിക്കുന്നത്.
കെ.പി.റോഡിനരുകിൽ ആൾപാർപ്പില്ലാത്ത സ്ഥലത്തുള്ള മരങ്ങളിൽ ഇപ്പോൾ ആയിരക്കണക്കിന് വവ്വാലുകളാണുള്ളത്.
പകൽ സമയങ്ങളിൽ മരച്ചില്ലകളിൽ കഴിയുന്ന വവ്വാലുകൾ രാത്രിയാവുന്നതോടെ സമീപപ്രദേശങ്ങളിലിറങ്ങി വീടുകളുടെ സിറ്റൗട്ടുകളിലും കാർപോർച്ചിലും കൂട്ടത്തോടെ എത്തുകയാണ്.
പഴങ്ങളും മറ്റും കൂട്ടത്തോടെ ഭക്ഷിക്കാനെത്തുന്ന ഇവയെ നാട്ടുകാർക്ക് ഭീതിയായിക്കഴിഞ്ഞു. വവ്വാലുകളെ ഭയന്ന് സമീപത്തെ കിണറുകളെല്ലാം വല ഉപയോഗിച്ച് മൂടേണ്ട ഗതികേടിലാണ് നാട്ടുകാർ.
മുള്ളൻകുറ്റി രിഫായി അക്കു ഡേറ്റ് പാലത്തിൽ വവ്വാലുകൾ കൂട്ടമായി ഉള്ള ഭാഗത്ത് വലിയ ദുർഗന്ധവും അനുഭവപ്പെടുകയാണെന്നും ഇതു മൂലം ഈ ഭാഗത്തു കൂടി യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ആശ്രയമായ മാങ്ങ, ചക്ക എന്നിവ വവ്വാൽ ഭീതിയിൽ ഉപേക്ഷിക്കുകയാണ് പ്രദേശവാസികൾ.
ആദിക്കാട്ടുകുളങ്ങര പൊങ്ങ പ്രദേശത്ത് വവ്വാലുകൾ
മരത്തിൽ കൂട്ടത്തോടെ ചേക്കേറിയിരിക്കുന്നു