അമേരിക്കയിൽ ര​ണ്ടാം​ദി​ന​വും 2000ത്തോളം മ​ര​ണം! മ​രി​ച്ച​വ​രി​ൽ 11 ഇ​ന്ത്യ​ക്കാ​ർ; 16 ഇ​ന്ത്യ​ക്കാ​ർ​ക്ക് പു​തി​യ​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് ശ​ര​വേ​ഗ​ത്തി​ൽ വ്യാ​പി​ക്കു​ന്നു. തുടർച്ചയായി രണ്ടാംദിവസവും രണ്ടായിരത്തിനടുത്ത് ആളുകളാണ് ഇവിടെ മരിച്ചത്.

1,926 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14,774 ആ​യി.

24 മ​ണി​ക്കൂ​റി​നി​ടെ 31,070 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ലോ​ക​ത്തി​ലെ ത​ന്നെ കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള അ​മേ​രി​ക്ക​യി​ൽ ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 4,34,062 ആ​യി. വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​വ​രി​ൽ 3,96,708 പേ​രും ചി​കി​ത്സ​യി​ലാ​ണ്.

ഇ​തി​ൽ 9,279 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 22,580 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്. 88,549 പേ​രാ​ണ് ലോ​ക​ത്താ​ക​മാ​നം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 15,19,484 ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 3, 30,916 പേ​ര്‍ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്.

മ​രി​ച്ച​വ​രി​ൽ 11 ഇ​ന്ത്യ​ക്കാ​ർ; 16 ഇ​ന്ത്യ​ക്കാ​ർ​ക്ക് പു​തി​യ​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു

അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ഇ​ന്ന​ലെ മ​രി​ച്ച​വ​രി​ൽ 11 ഇ​ന്ത്യ​ക്കാ​ർ. 16 ഇ​ന്ത്യ​ക്കാ​ർ​ക്ക് പു​തി​യ​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ന്യ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പു​രു​ഷ​ൻ​മാ​രാ​ണ് മ​രി​ച്ച 10 പേ​ർ. േഫ്ലാ​റി​ഡ​യി​ൽ നി​ന്നു​ള്ള​യാ​ളാ​ണ് മ​രി​ച്ച മ​റ്റൊ​രാ​ൾ. നാ​ലു​പേ​ർ ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​ണ്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച നാ​ല് സ്ത്രീ​ക​ള​ട​ക്കം 16 ഇ​ന്ത്യ​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. എ​ട്ട് പേ​ർ ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും മൂ​ന്ന് പേ​ർ ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നും ബാ​ക്കി​യു​ള്ള​വ​ർ ടെ​ക്സാ​സ്, കാ​ലി​ഫോ​ർ​ണി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​മാ​ണ്. ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണി​വ​ർ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ സെ​ൽ​ഫ് ക്വാ​റ​ന്‍റൈനി​ലാ​ണ്.

കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ച​ട​ങ്ങു​ക​ൾ അ​ധി​കൃ​ത​ർ ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​ത്. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ടും​ബാം​ഗ​ങ്ങെ​ള േപാ​ലും സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ പെ​ങ്ക​ടു​പ്പി​ക്കു​ന്നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു​ണ്ട്.

Related posts

Leave a Comment