ഫു​ട്ബോ​ൾ ഇ​തി​ഹാ​സം കെ​ന്നി ഡാ​ൽ​ഗ്ലി​ഷി​നും കോ​വി​ഡ്

ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡ് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം സ​ർ കെ​ന്നി ഡാ​ൽ​ഗ്ലി​ഷി​നും കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. അ​ണു​ബാ​ധ​യേ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​നാ​യ​പ്പോ​ഴാ​ണ് ഡാ​ൽ​ഗ്ലി​ഷി​ന് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

69 കാ​ര​നാ​യ അ​ദ്ദേ​ഹ​മി​പ്പോ​ൾ ചി​കി​ത്സ​യി​ലാ​ണെ​ന്നും എ​ത്ര​യും വേ​ഗം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

ലി​വ​ർ​പൂ​ളി​നാ​യി 500ലേ​റെ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ഡാ​ൽ​ഗ്ലി​ഷ് സ്കോ​ട്‌​ല​ൻ‌​ഡി​നാ​യും നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്.

Related posts

Leave a Comment