തിരുവനന്തപുരം: കേവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോള ജിൽ ഇന്ന്്് മരിച്ച മാഹി സ്വദേശി മഹറൂഫി (71) ന് കേരളത്തിൽ സന്പർക്കം ഉണ്ട ായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാഹി സ്വദേശിയായ ഇദ്ദേഹം ചികിത്സക്കായാണ് കേരളത്തിൽ എത്തിയത്.
കേരളത്തിലെ രണ്ട് പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവരുമായി ഇദ്ദേ ഹം സന്പർക്കം പുലർത്തിയിരുന്നു. ഇദ്ദേഹത്തിന്റെ സന്പർക്ക പട്ടികതയാറാക്കിയിട്ടുണ്ട ്. മതചടങ്ങുകളിലും പൊതു ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
സന്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടതെന്നാണ് സംശയിക്കുന്ന തെന്ന് മന്ത്രി വ്യക്തമാക്കി. ഗുരുതരമായ അസുഖങ്ങൾ ഇദ്ദേഹത്തെ ബാധിച്ചിരുന്നു. രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സ്രവ പരിശോധന ഫലം നെഗറ്റീവാണ്.
കോവിഡിനെ പ്രതിരോധിക്കാൻ കടുത്ത നിയന്ത്രണത്തിലൂടെ മാത്രമെ സാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. പോത്തൻകോട്ടെ കുടുതൽ പരിശോധന റാപ്പിഡ് കിറ്റുകൾ വരുന്ന മുറയ്ക്കും മാനദണ്ഡങ്ങൾ അനുസരിച്ചും നടത്തും.
നിലവിൽ പരിശോധന നടത്തിയ എല്ലാവരുടെയും ഫലം നെഗറ്റീവാ ണ്. എന്നാൽ പോത്തൻകോട്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയാ യാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.