കോട്ടയം: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് പുല്ലുവില കല്പിച്ച് ചന്തകളിൽ വൻ ആൾക്കൂട്ടം.
പതിവിന് വിപരീതമായി വലിയതോതിൽ ജനം ഇന്ന് പുറത്തിറങ്ങി. ഇറച്ചി, മീൻ മാർക്കറ്റുകളിൽ നിയന്ത്രണം മറികടന്ന് വലിയ ക്യൂ ദൃശ്യമായിരുന്നു.
പലയിടത്തും പോലീസ് പരിശോധന നടത്തിയെങ്കിലും ആളുകൾ കൂട്ടമായി രാവിലെ മുതൽ മാർക്കറ്റുകൾ എത്തി. പലചരക്ക്, പച്ചക്കറി കടകൾക്ക് മുന്നിലും ആളുകൾ കൂട്ടമായി എത്തി.
പോലീസ് പലയിടത്തും ആളുകളെ വിരട്ടിയോടിച്ചു. പ്രധാന റോഡിലെല്ലാം വാഹന പരിശോധനയുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ പോലീസിന് കഴിഞ്ഞില്ല.
ഈസ്റ്റർ, വിഷു ആഘോഷങ്ങൾ വരുന്നതിനാൽ ഇന്ന് തിരക്കുണ്ടായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ പലയിടത്തും അനിയന്ത്രിതമായ തിരക്കുണ്ടായത് പോലീസിന് വലിയ തലവേദനയുണ്ടാക്കി. ലോക്ക്ഡൗണ്‍ ഏപ്രിൽ അവസാനം വരെ നീണ്ടേക്കുമെന്ന ആശങ്കയും ജനങ്ങൾക്കിടയിലുണ്ട്.