കമ്യൂണിറ്റി കിച്ചനിലെ കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ; ഐ​സൊ​ലേ​ഷ​ൻ ബെ​ഡ് സൗ​ക​ര്യം ഹൗ​സ് ബോ​ട്ടി​ലും സ​ജ്ജ​മാ​ക്കും


ആ​ല​പ്പു​ഴ: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ച്ച് കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ സം​വി​ധാ​നം അ​ർ​ഹ​ത​പ്പെ​ട്ട മു​ഴു​വ​ൻ ആ​ളു​ക​ളി​ലേ​ക്കും എ​ത്തി​യി​ട്ടു​ണ്ട് എ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കും. അ​ർ​ഹ​ത​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ക​ല​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന കൊ​റോ​ണ19 പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ലോ​ക്ഡൗ​ണും സം​ബ​ന്ധി​ച്ചു​ള്ള അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

രോ​ഗ നി​യ​ന്ത്ര​ണ​ത്തി​ൽ ജി​ല്ല മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. 2000 ത്തോ​ളം ഐ​സൊ​ലേ​ഷ​ൻ ബെ​ഡു​ക​ൾ ഹൗ​സ് ബോ​ട്ടു​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഹൗ​സ് ബോ​ട്ട് ഉ​ട​മ​ക​ളു​മാ​യി സം​സാ​രി​ച്ചു ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​വേ​ണു​ഗോ​പാ​ൽ, ജി​ല്ല ക​ള​ക്ട​ർ എം.​അ​ഞ്ജ​ന, ജി​ല്ല പോ​ലീ​സ് മേ​ധാ​വി ജെ​യിം​സ് ജോ​സ​ഫ്, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

Related posts

Leave a Comment