ലോകമെങ്ങും കൊറോണ വൈറസിന്റെ ഭീതിയിലാണ്. ജനങ്ങളെല്ലാം ജാഗ്രതയിലും മുൻകരുതലിലുമാണ്. നിരവധി പേരാണ് ക്വാറന്റൈൻ പിരീഡിൽ കഴിയുന്നത്.
മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. സിനിമ താരങ്ങളും വീടുകളിൽ തന്നെയാണ് ഇപ്പോൾ കഴിയുന്നത്. ഈ സമയത്ത് നടി ഉർവശി റൗട്ടല സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രങ്ങളും വിഡിയോയുമാണ് വൈറലാകുന്നത്.
ബിക്കിനിയിൽ സ്വിമ്മിംഗ് പൂളിലുള്ള വിഡിയോയാണ് ഉർവ്വശി പങ്കുവച്ചിരിക്കുന്നത്. ഹൃദയാകൃതിയിലുള്ള ഫ്ളോട്ടിങ് ട്രെയിൽ പ്രഭാതഭക്ഷണവും കാണാം.
വിഡിയോ പങ്കുവച്ച് മൂന്ന് മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തോളം ലൈക്കുകളാണ് വിഡിയോ നേടിയിരിക്കുന്നത്. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.