കോ​വി​ഡ്-19: ഈ​സ്റ്റ​ർ വി​പ​ണി​ക്കും ക​ന​ത്ത തി​രി​ച്ച​ടി; പോ​ത്തി​റ​ച്ചി​ക്കാ​യി നെ​ട്ടോ​ട്ടം; പ​ല​യി​ട​ത്തും വി​ല്പ​ന ന​ട​ന്ന​ത്കി ​ലോ​ഗ്രാ​മി​ന് 350 -400 തോതില്‍

തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വ് ഈ​സ്റ്റ​ർ വി​പ​ണി​ക്കും ക​ന​ത്ത തി​രി​ച്ച​ടി. പോ​ത്തി​റ​ച്ചി​ക്ക് ക്ഷാ​മം നേ​രി​ട്ട​ത് ആ​വ​ശ്യ​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചു.

ലോ​ക്ക് ഡൗ​ണ്‍ മൂ​ലം വാ​ഹ​ന​സ​ർ​വീ​സ് നി​ല​ച്ച​തി​നാ​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും ഉ​രു​ക്ക​ളെ എ​ത്തി​ക്കാ​നാ​കാ​തെ വ​ന്ന​താ​ണ് ഈ​സ്റ്റ​ർ വി​പ​ണി​യി​ൽ പോ​ത്തി​റ​ച്ചി​ക്ക് ക്ഷാ​മം നേ​രി​ടാ​ൻ കാ​ര​ണ​മാ​യ​ത്. ഒ​ടു​വി​ൽ നാ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന​വ​യെ വാ​ങ്ങി​യാ​ണ് ഇ​റ​ച്ചി സ്റ്റാ​ളു​ക​ളി​ൽ കു​റ​ച്ചെ​ങ്കി​ലും എ​ത്തി​ക്കാ​നാ​യ​ത്.

ഇ​വ വാ​ങ്ങു​ന്ന​തി​നു തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ സ്റ്റാ​ൾ ഉ​ട​മ​ക​ളും ദു​രി​ത​ത്തി​ലാ​യി. തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ ടോ​ക്ക​ണ്‍ ന​ൽ​കി​യാ​ണ് ആ​ളു​ക​ളെ നി​യ​ന്ത്രി​ച്ച​ത്.

പോ​ത്തി​റ​ച്ചി കി​ട്ടാ​നില്ലാ​താ​യ​തോ​ടെ കി​ലോ​ഗ്രാ​മി​ന് 350 -400 തോ​തി​ലാ​ണ് പ​ല​യി​ട​ത്തും വി​ല്പ​ന ന​ട​ന്ന​ത്. നേ​ര​ത്തെ 320- 330 ആ​യി​രു​ന്നു വി​ല. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ നി​ന്നു​വാ​ങ്ങി​യ പോ​ത്തി​ന് വി​ല കൂ​ടു​ത​ലാ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് വി​ല ഉ​യ​ർ​ത്തി​യ​തെ​ന്നാ​ണ് സ്റ്റാ​ൾ ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

പോ​ത്തി​റ​ച്ചി​ക്കു പു​റ​മെ കോ​ഴി​യി​റ​ച്ചി​ക്കും വി​ല കു​തി​ച്ചു​യ​ർ​ന്നു. ഒ​രാ​ഴ്ച മു​ന്പു​വ​രെ കി​ലോ​യ്ക്ക് 100-ൽ ​താ​ഴെ​യാ​യി​രു​ന്നു വി​ല​യെ​ങ്കി​ൽ ഇ​ന്ന​ലെ 125 മു​ത​ൽ 140 വ​രെ​യാ​യി​രു​ന്നു പ​ല​യി​ട​ത്തും വി​ല.

പ​ന്നി​യി​റ​ച്ചി​ക്ക് കാ​ര്യ​മാ​യ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. അ​തി​നാ​ൽ വി​ല​യി​ലും കാ​ര്യ​മാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​ല്ല. കി​ലോ​യ്ക്ക് 230-240 തോ​തി​ലാ​യി​രു​ന്നു തൊ​ടു​പു​ഴ​യി​ലെ വി​ല.

രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മാ​ത്ര​മേ ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​വൂ എ​ന്ന നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ നേ​ര​ത്തെ ത​ന്നെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള വ്യ​ഗ്ര​ത​യി​ലാ​യി​രു​ന്നു ആ​ളു​ക​ൾ.

അ​തേ​സ​മ​യം പ​ച്ച​മ​ത്സ്യം വി​പ​ണി​യി​ൽ കാ​ര്യ​മാ​യി വി​ല്പ​ന​യ്ക്ക് എ​ത്തി​യി​ല്ല.​രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ചേ​ർ​ത്ത മ​ത്സ്യം വി​പ​ണി​യി​ൽ വ്യാ​പ​മാ​യി വി​റ്റ​ഴി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്നു സം​സ്ഥാ​ന ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രാ​ഴ്ച​യാ​യി ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി എ​ന്ന പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്.

സം​സ്ഥാ​ന​ത്ത് വ​ള്ള​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് മ​ൽ​സ്യ ബ​ന്ധ​ന​ത്തി​ന് അ​നു​മ​തി​യു​ള്ള​ത്. ഇ​തി​നാ​ൽ ല​ഭ്യ​ത വ​ള​രെ കു​റ​വാ​ണ്. ഇ​തു മു​ത​ലെ​ടു​ത്താ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ഫോ​ർ​മാ​ലി​നും അ​മോ​ണി​യ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ത്ത് മാ​സ​ങ്ങ​ളാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മ​ത്സ്യം ഈ​സ്റ്റ​ർ വി​പ​ണി​യി​ൽ വി​ല്ന​യ്ക്കാ​യി എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്ന​ത്.

എ​ന്നാ​ൽ പ​രി​ശോ​ധ​ന​യെ മ​റി​ക​ട​ന്നും ഇ​ന്ന​ലെ ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച പ​ഴ​കി​യ മ​ത്സ്യം ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.​

ക​ട​ൽ മ​ൽ​സ്യ​ത്തി​നു​ണ്ടാ​യ ക്ഷാ​മം നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്ക് നേ​ട്ട​മാ​യി. പ​ടു​താ​കു​ള​ങ്ങ​ളി​ലും മ​റ്റും കൃ​ഷി ചെ​യ്തി​രു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പ് ഇ​ന്ന​ലെ ന​ട​ത്തി​യ​തു ക​ർ​ഷ​ക​ർ​ക്കും അ​തോ​ടൊ​പ്പം ആ​വ​ശ്യ​ക്കാ​ർ​ക്കും നേ​ട്ട​മാ​യി. ഗി​ഫ്റ്റ് തി​ലാ​പ്പി​യ,ക​ട്ള,വാ​ള തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​യ​ത്.

Related posts

Leave a Comment