ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിനായുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈൻ ചെസിലൂടെ നേടിയ 4.5 ലക്ഷം രൂപ സംഭാവന ചെയ്ത് വിശ്വനാഥൻ ആനന്ദ്. chess.com എന്ന പോർട്ടലിലൂടെ 11-ാം തീയതിയായിരുന്നു ഓണ്‍ലൈനായി മത്സരം നടന്നത്.
വിശ്വാനാഥൻ ആനന്ദ്, വിദിത്ത് ഗുജറാത്തി, പി. ഹരികൃഷ്ണ, ബി. അഥിപൻ, വനിതാ താരങ്ങളായ കൊനേരു ഹംപി, ഹരിക തുടങ്ങിയവരാണ് ആരാധകർക്കായി നടത്തിയ ഓണ്‍ലൈൻ മത്സരത്തിനുണ്ടായിരുന്നത്.