കൊല്ലം: ലോക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കിയതിന്റെ ഭാഗമായി സിറ്റി പോലീസ് വാഹന പരിശോധന കർശനമാക്കി. ഡ്രോൺ ഉപ യോഗിച്ചുള്ള പരിശോധനയും നടത്തി വരുന്നു.നിയമ ലംഘനങ്ങൾ ക്ക് കർശന നടപടിയാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. സി
റ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 194 കേസുകളാ ണ് ഇന്നലെ രജിസ്റ്റർ ചെയ്തത് 168 വാഹനങ്ങളും പിടിച്ചെടുത്തു. ലോക് ഡൗൺ നിയന്ത്രണം നിലവിൽ വന്ന മാർച്ച് 24 മുതൽ ഇന്നലെ വരെ 5100 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കൊല്ലം- തമിഴ് നാട് അതിർത്തി നിരീക്ഷണത്തിന് സ്പെഷൽ സ്ക്വാഡ്
കൊല്ലം: കൊല്ലം-തമിഴ്നാട് അതിർത്തി പ്രദേശങ്ങിൽ സ്പെഷൽ സ്ക്വാഡിനെ നിയമിച്ച് പരിശോധന കർശനമാക്കി.കോവിഡിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പരിശോധന.
തമിഴ്നാട്ടിൽ നിന്ന് നിരവധി പേർ ജില്ലയിലേക്ക് നുഴഞ്ഞു കയറുന്നതാ യുള്ള ആരോപണം ശക്തമാണ്. ഇന്നലെ കൂടുതൽ വാഹനങ്ങൾ അതിർത്തി കടന്നെത്തിയതോടെ സ്ക്വാഡ് പ്രവർത്തനം ശക്തമാക്കി.
ആരോഗ്യ വകുപ്പ് ,ഫുഡ് സേഫ്റ്റി, റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പ് സ്ക്വാഡുകളും പോലീസും രംഗത്തുണ്ട്.