നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിന്‍റെ അംഗീകാര നിറവിൽ കള്ളിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം

കാട്ടാക്കട : നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യൂ. എ.എസ്) അംഗീകാര നിറവിൽ കള്ളിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം. ക്ലിനിക്കൽ സർവീസസ്, ഇൻഫെഷൻകൺട്രോൾ, ക്വാളിറ്റി മാനേജ്‌മെ ന്റ് തുടങ്ങി എട്ട് വിഭാഗങ്ങളായി 6500 ഓളം ചെക് പോയിന്റുകൾ വില യിരുത്തിയാണ് എൻക്യുഎഎസ് അംഗീകാരം നൽകുക.

95 ശതമാനം പോയന്‍റ് നേടിയാണ് രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ കള്ളിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം ഇടം പിടിച്ചത്. ജില്ലാ -സംസ്ഥാനതല പരിശോധനകൾക്ക് ശേഷം എൻഎച്ച് എസ്ആർസി നിയമിക്കുന്ന ദേശീയ തലത്തിലെ പരിശോധനയ്ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കു ന്നത്.

ഇവയിൽ ഓരോവിഭാഗത്തിലും70 ശതമാനത്തിൽ കൂടുതൽ മാർക്ക്‌ നേടുന്ന സ്ഥാപനങ്ങൾക്ക് ഭാരത സർക്കാർ എൻക്യുഎഎസ്അംഗീ കാരം നൽകുന്നത്.

പുതിയ അംഗീകാരത്തോടെ മൂന്ന് വർഷത്തേക്ക് വാർഷിക ഗ്രാൻഡാ യി മൂന്ന് ലക്ഷം രൂപ വീതം ആശുപത്രിക്ക് ലഭിക്കും. പൊതു സമൂ ഹത്തിന്‍റെ പിന്തുണയോടെ ഒരു കൂട്ടം ജീവനക്കാരുടെ സമർപ്പിത പ്രയ ത്‌നമാണ് ആശുപത്രിക്ക് ദേശീയ അംഗീകാരം നേടികൊടുത്തത്.

Related posts

Leave a Comment