രോഗലക്ഷണമില്ലാത്ത ഒരാള്‍ക്കുകൂടി പത്തനംതിട്ടയില്‍ കോവിഡ്; 32 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും 62 കാ​രി​യു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി​ട്ടി​ല്ല

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​യാ​ള്‍ക്കും പ്ര​ത്യ​ക്ഷ​ത്തി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. ചി​റ്റാ​ര്‍ സ്വ​ദേ​ശി​യാ​യ 48കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​ര്‍ച്ച് 22ന് ​ദു​ബാ​യി​ല്‍നി​ന്ന് എ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ദു​ബാ​യി​ല്‍നി​ന്നെ​ത്തി​യ ആ​ളെ​ന്ന നി​ല​യി​ലും ഷാ​ര്‍ജ​യി​ല്‍നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്ര​വ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി​യ​ത്.

മാ​ര്‍ച്ച് 22നു ​പു​ല​ര്‍ച്ചെ 2.05ന് ​ഷാ​ര്‍ജ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ എ​യ​ര്‍പോ​ര്‍ട്ടി​ല്‍ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പു​റ​പ്പെ​ട്ട എ​ഐ 968 -ാം ന​മ്പ​ര്‍ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം യാ​ത്ര ചെ​യ്ത​ത്.

ഇ​തേ വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്ത മ​റ്റു ചി​ല യാ​ത്ര​ക്കാ​ര്‍ക്കു നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സ്ര​വ​പ​രി​ശോ​ധ​ന​യെ​ത്തു​ട​ര്‍ന്ന് ഇ​ദ്ദേ​ഹ​ത്തെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി. ഇ​തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി. ഇ​വ​രി​ല്‍ എ​ട്ടു​പേ​രി​ല്‍ രോ​ഗം ഭേ​ദ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ മാ​ര്‍ച്ച് 10ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള 62കാ​രി​യു​ടെ ഫ​ലം ഇ​തേ​വ​രെ​യും നെ​ഗ​റ്റീ​വാ​യി​ട്ടി​ല്ല.

റാ​ന്നി ഐ​ത്ത​ല​യി​ല്‍ ഇ​റ്റ​ലി​യി​ല്‍നി​ന്നെ​ത്തി​യ കു​ടും​ബ​വു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍ക്കം പു​ല​ര്‍ത്തി​യ വീ​ട്ട​മ്മ​യാ​ണി​ത്. ഇ​വ​രു​ടെ മ​ക​ള്‍ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും ഭേ​ദ​മാ​യി.

അ​മ്മ​യ്ക്കു രോ​ഗം ഭേ​ദ​മാ​കാ​ത്ത​തി​നാ​ല്‍ യു​വ​തി​യും ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ക​യാ​ണ്. മ​റ്റു ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ങ്കി​ലും ഇ​വ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​കാ​ന്‍ കാ​ല​താ​മ​സ​മെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. സം​സ്ഥാ​ന​ത്തു​ത​ന്നെ ഇ​ത്ര​യ​ധി​കം കാ​ല​യ​ള​വി​ല്‍ രോ​ഗ​ബാ​ധ​യു​മാ​യി ചി​കി​ത്സ​യി​ല്‍ മ​റ്റാ​രു​മി​ല്ല.

Related posts

Leave a Comment