കോട്ടയം: വിഷുക്കണി ഒരുക്കുന്നതിനാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി നിരവധി പേരാണ് ഇന്നു രാവിലെ കോട്ടയം മാർക്കറ്റിലേക്ക് എത്തിയത്.
നേരിയ തോതിൽ മാർക്കറ്റിൽ തിരക്ക് അനുഭവപ്പെട്ടതോടെ പോലീസ് എത്തി ആളുകളെ നിയന്ത്രിച്ചു. ആളുകൾ സാമൂഹിക അകലം പാലിക്കണമെന്ന് പോലീസ് നിർദേശിച്ചു.
ഇതിനു പുറമെ മാർക്കറ്റിലേക്ക് എത്തുന്ന എല്ലാ റോഡുകളിലും പോലീസ് പരിശോധന നടത്തുകയാണ്. സത്യവാങ്മൂലം കൈവശമില്ലാത്ത യാത്രക്കാരെ പോലീസ് മാർക്കറ്റിലേക്കു കടത്തിവിടുന്നില്ല.
വിഷുത്തലേന്നായ ഇന്നു തിരക്ക് അനുഭവപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പോലീസ് പരിശോധന കർശനമാക്കിയത്.