ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവയ്ക്കുമെന്ന് ബിസിസിഐ. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിവച്ച സാഹചര്യത്തിലാണ് ബിസിസിഐ പുതിയ തീരുമാനം അറിയിച്ചത്.
മേയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മേയ് മൂന്നിന് ശേഷമുള്ള സാഹചര്യം പരിഗണിച്ച് മത്സരത്തെക്കുറിച്ച് അറിയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ച് 29നാണ് ഐപിഎൽ മത്സരങ്ങൾ തുടങ്ങേണ്ടിയിരുന്നത്. എന്നാൽ പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മത്സരങ്ങൾ നീട്ടി വയ്ക്കുകയായിരുന്നു.