ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ചെൽസിയുടെ ഇതിഹാസ ഗോളി പീറ്റർ ബൊനെറ്റി (78) അന്തരിച്ചു. ഗോൾ വലയ്ക്കു മുന്നിലെ അസാമാന്യ പ്രകടനം അദ്ദേഹത്തിന് ‘ദ ക്യാറ്റ് ’എന്ന ഓമനപ്പേരു നല്കി.
രണ്ട് പതിറ്റാണ്ടോളം ചെൽസിയുടെ കുപ്പായമണിഞ്ഞു. 1965ൽ ലീഗ് കപ്പും 1970ൽ എഫ്എ കപ്പും ചെൽസിക്കൊപ്പം ഉയർത്തി. ഗോൾകീപ്പിംഗ് പരിശീലകനായി ചെൽസി, ഇംഗ്ലണ്ട് ടീമുകൾക്കൊപ്പവും പ്രവർത്തിച്ചു.
ക്ലബ് തലത്തിൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോഴും ഏഴ് തവണ മാത്രമാണ് ഇംഗ്ലണ്ടിന്റെ ജഴ്സി അണിയാൻ അവസരം ലഭിച്ചത്. ഗോർഡൻ ബാങ്ക്സ്, പീറ്റർ ഷിൽട്ടണ്‍ എന്നിവരുടെ സാന്നിധ്യമാണ് പീറ്ററിന് ദേശീയ കുപ്പായത്തിൽ അവസരം ലഭിക്കാൻ തടസമായത്.