കണ്ണൂര്‍: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കുപറ്റിയ വിവരം അറിഞ്ഞെത്തിയ പോലീസ് നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പിടികൂടി. ഇന്നലെയാണ് സംഭവം.
കേളകം മേലെ കുണ്ടേരി എന്ന സ്ഥലത്തു നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ അടുത്തു സ്ഥിതി ചെയ്യുന്ന താത്കാലിക ഷെഡില്‍ സൂക്ഷിച്ച രണ്ട് ഇലക്ട്രോണിക് ഡിറ്റണേറ്ററുകളും ഒരു ജലാറ്റിന്‍ സ്റ്റിക്കുമാണ് പിടികൂടിയത്.
കുന്നശേരിയിലെ ഡയസിന്റേതാണ് നിർമാണത്തിലിരിക്കുന്ന വീട്. കുന്നശേരിയിലെ ഷാജൻ (53) നാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കേളകം സ്വദേശി തോമസിനെതിരേ കേളകം പോലീസ് കേസെടുത്തു.
കേളകം എസ്ഐ ടോണി ജെ.മറ്റം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, ജോളി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തി സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്.