തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന ഗർഭിണികൾക്ക് പ്രവേശനം നൽകുന്നതിന് മാനദണ്ഡം. ചികിത്സയ്ക്കും ബന്ധുകളുടെ മരണത്തിനും കേരളത്തിലേക്കു വരുന്നതിനാണ് മാനദണ്ഡം തയാറാക്കിയിരിക്കുന്നത്.
ഗർഭിണികൾ മതിയായ മെഡിക്കൽ രേഖകൾ കൈവശം വയക്കണം. യാത്രയ്ക്ക് കളക്ടറുടെ അനുമതി വേണം. ഗർഭിണിയുമായി വരുന്ന വാഹനത്തിൽ പരമാവധി മൂന്ന് പേരെ പാടുള്ളു തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ.