കൊല്ലങ്കോട്: കഴിഞ്ഞ നാൽപ്പത് വർഷം മുന്പുവരെ ഗ്രാമങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു വന്ന പനയോല മേൽക്കൂര തിരിച്ചു വരുന്നു. കൊടും ചൂടിനെ അതി ജീവിക്കാനാണ് വീടുകൾ മുന്നിൽ പനയോല കുടിലുകൾ പണിതു തുടങ്ങിയിരിക്കുന്നത്.
ഗ്രാമങ്ങളിൽ ഓടിട്ട മേൽക്കൂര വീടുകളാണ് കുടുതലുള്ളത് ചുരുക്കം ചില വീടുകളിൽ മേൽക്കൂരയ്ക്കു താഴെ മരപ്പലകകൾ നിരത്തി ചൂടിറങ്ങുന്നതു തടയാൻ ക്രമീകരണം നടത്തിയിട്ടുള്ളത്. ഈ രീതി ഒരു പരിധി വരെ വീടിനകത്തെ ചൂടിനെ നിയന്ത്രിക്കാൻ കഴിയുന്നു.
വീടുകളിൽ ഫാനുകൾ ഉണ്ടെങ്കിലും പകൽ സമയത്ത് ചൂടുള്ള കാറ്റാണ് ലഭിക്കന്നത്.ഈ സാഹചര്യത്തിലാണ് ജനം പനയോല തണലിലേയ്ക്ക് തിരിഞ്ഞിരിക്കുന്നത്.നിലവിൽ തെങ്ങോല ലഭ്യമാണെങ്കിലും ഇതിന് വില ഗണ്യമായി ഉയർന്നതും നെയ്ത്തുകാർ കുറഞ്ഞതും ഈ മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.
എന്നാൽ ഇപ്പോൾ വെട്ടുകുലിക്കു പുറമെ പന ഉടമയ്ക്ക് ചെറിയ ഒരു തക നൽകിയാലും മതിയാവും . പനയോലകൾക്ക് വെയിലിനെ പ്രതിരോധിക്കാൻ കഴിയുന്നതു മൂലമാണ് മുൻ കാലങ്ങളിൽ ഇതു കൂടുതലായി പ്രാബല്യത്തിലുണ്ടായിരുന്നത്.