ഇരിങ്ങാലക്കുട: ലോക്ക് ഡൗണിലൊരു റിക്കാർഡ് നേടി അജയ് ബാബു എന്ന ഇരുപതുകാരൻ. ലോക്ക് ഡൗണ്‍ സമയത്ത് ഇന്ത്യൻ പ്രതിജ്ഞ പെൻസിൽ മുനയിൽ കൊത്തി ഉണ്ടാക്കിയതിനാണു മുരിയാട് താമസിക്കുന്ന അജയ് ബാബു ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് പട്ടികയിൽ ഇടം പിടിച്ചത്.
മൂന്നുവർഷത്തോളമായി അജയ് ബാബു പെൻസിലിൽ വിസ്മയം തീർക്കാൻ തുടങ്ങിയിട്ട്. യൂ ട്യൂബ് വീഡിയോകളാണു തന്റെ ഗുരുവെന്ന് സിഎ വിദ്യാർഥിയായ അജയ് പറയുന്നു.
ഒന്‍പതു പെൻസിലുകൾ ഉപയോഗിച്ചാണ് ഇന്ത്യൻ പ്രതിജ്ഞ കൊത്തി ഉണ്ടാക്കിയത്. മലപ്പുറം പനന്പാട് സ്വദേശി കടവുങ്ങൽ ബാബുവിന്റെയും ബിന്ദുവിന്റേയും മകനായ അജയ് മുരിയാടുള്ള അമ്മ വീട്ടിൽ നിന്നാണു പഠിക്കുന്നത്.