മീ​​നം -​​ മേ​​ടം മാ​​സ​​ങ്ങ​​ളി​​ൽ ഈ ​​അ​​ടു​​ക്ക​​ള​​യി​​ലെ തീ ​​കെ​​ടാ​​റി​​ല്ല! സ​ദ്യ​വ​ട്ട​ങ്ങ​ൾ ഇ​ല്ലെങ്കിലും ഉറങ്ങാതെ പ​ഴ​യി​ട​ത്തി​ന്‍റെ അ​ടു​ക്ക​ള…

ജിബിന്‍ കുര്യന്‍

കോ​​ട്ട​​യം:​ കു​​റി​​ച്ചി​​ത്താ​​നം പ​​ഴ​​യി​​ടം അ​​ടു​​ക്ക​​ള​​യി​​ൽ​നി​​ന്നും അ​​വി​​യ​​ലി​​ന്‍റെ​​യും സാ​​ന്പാ​​റി​​ന്‍റെ​​യും പാ​​ല​​ട​​യു​​ടെ​​യു​​മൊ​​ക്കെ ഗ​​ന്ധം ഉ​​യ​​ർ​​ന്നി​​ട്ട് ഒ​​രു​​മാ​​സ​​മാ​​കു​​ന്നു.

അ​​ടു​​ക്ക​​ള​​യു​​ടെ അ​​ല​​മാ​​ര​​ക​​ളി​​ൽ പാ​​ത്ര​​ങ്ങ​​ളും താ​​ഴെ വ​​ലി​​യ ഉ​​രു​​ളി​​യും വാ​​ർ​​പ്പും കു​​ട്ട​​ക​​വു​​മൊ​​ക്കെ ക​​ഴു​​കി വൃ​​ത്തി​​യാ​​ക്കി അ​​ടു​​ക്കി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​ണ്.

മീ​​നം -​​ മേ​​ടം മാ​​സ​​ങ്ങ​​ളി​​ൽ ഈ ​​അ​​ടു​​ക്ക​​ള​​യി​​ലെ തീ ​​കെ​​ടാ​​റി​​ല്ല, വ​​റ​​ക്ക​​ലും പൊ​​രി​​ക്ക​​ലു​​മാ​​യി രാ​​ത്രി​ പ​​ക​​ലാ​​ക്കി സ​​ദ്യ​​വ​​ട്ടം ഒ​​രു​​ക്കു​​ന്ന തി​​ര​​ക്കി​​ന്‍റെ പാ​​ച​​ക​​മേ​​ളം.

കേ​​ര​​ള​​ത്തി​​ലെ പ്ര​​സി​​ദ്ധ​നാ​​യ പാ​​ച​​ക വി​​ദ​​ഗ്ധ​​ൻ പ​​ഴ​​യി​​ടം മോ​​ഹ​​ന​​ൻ ന​​ന്പൂ​​തി​​രി​​യു​​ടെ അ​​ടു​​ക്ക​​ള ഇ​​പ്പോ​​ൾ വി​​ശ്ര​​മ​​ത്തി​​ലാ​​ണ്. ലോ​​ക്ക്ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ അ​​ടു​​ക്ക​​ള​​യി​​ലെ തീ​​യ​​ണ​​ഞ്ഞു.

ഒ​​രു മാ​​സ​​ത്തി​​നി​​ട​​യി​​ൽ ബു​​ക്കു​​ചെ​​യ്തി​​രു​​ന്ന 72 വി​​വാ​​ഹ​​സ​​ദ്യ​​ക​​ളാ​​ണ് മോ​​ഹ​​ന​​ൻ തി​​രു​​മേ​​നി​​ക്ക് ന​​ഷ്ട​​മാ​​യ​​ത്. ചി​​ങ്ങം ക​​ഴി​​ഞ്ഞാ​​ൽ വി​​വാ​​ഹം ഉ​​ൾ​​പ്പെ​​ടെ​ വി​​ശേ​​ഷ​ങ്ങ​​ൾ​​ക്ക് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മു​​ഹൂ​​ർ​​ത്തം മീ​​ന​​മാ​​സ​​ത്തി​​ലാ​​ണ്.

ലോ​ക്ക്ഡൗ​​ണി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വി​​വാ​​ഹം മാ​​ത്ര​​മ​​ല്ല 15ല​​ധി​​കം​ ക്ഷേ​​ത്ര​​ങ്ങ​​ളി​​ലെ ഉ​​ത്സ​​വ​​ങ്ങ​​ൾ, പ​​ത്തോ​​ളം പ​​ള്ളി​​ക​​ളി​​ലെ ഉൗ​​ട്ടു​​നേ​​ർ​​ച്ച, പ്ര​​മു​​ഖ​​സം​​ഘ​​ട​​ന​ക​​ളു​​ടെ ഒ​​രു ഡ​​സ​​ൻ സ​​മ്മേ​​ള​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ പ​​രി​​പാ​​ടി​​ക​​ളും ച​​ട​​ങ്ങു​​ക​​ൾ മാ​​ത്ര​​മാ​​യി ഒ​​തു​​ങ്ങി. വി​​ഷു​​വി​​നും ആ​​ഘോ​​ഷ​​ങ്ങ​​ളു​​ള്ള​​താ​​യി​​രു​​ന്നു.

അ​​മേ​​രി​​ക്ക ഉ​​ൾ​​പ്പെ​​ടെ വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ വി​​ഷു​​സ​​ദ്യ ഒ​​രു​​ക്കാ​​ൻ ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ ന​​ട​​ത്തി​​യി​​രു​​ന്നു. കൊ​വി​ഡ് വ്യാ​പ​ന​ത്തോ​​ടെ ഒ​​രോ​​ന്നാ​​യി റ​​ദ്ദാ​​ക്കി. പാ​​ച​​ക ജോ​​ലി​​യി​​ൽ സ​​ജീ​​വ​​മാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ളും വി​​ളു​​ന്പു​​സം​​ഘ​​വും ​ഉ​​ൾ​​പ്പെ​​ടെ നാ​​നൂ​​റോ​​ളം തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും തൊ​​ഴി​​ൽ ന​​ഷ്ട​​മാ​​യി.

ലോ​​ക്ക്ഡൗ​​ണ്‍ കാ​​ല​​ത്ത് ത​​ന്‍റെ അ​​ടു​​ക്ക​​ള മ​​ര​​ങ്ങാ​​ട്ടു​​പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ സ​​മൂ​​ഹ​​അ​​ടു​​ക്ക​​ള പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ മോ​​ഹ​​ന​​ൻ ന​​ന്പൂ​​തി​​രി സ​​മ്മ​​തം ന​​ൽ​​കി​​യി​​ട്ടു​ണ്ട്.

ഇ​​തി​​നി​​ടെ വി​​ഷു ദി​​ന​​ത്തി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ രോ​​ഗി​​ക​​ൾ​​ക്കും​​കൂ​​ട്ടി​​രി​​പ്പു​​കാ​​ർ​​ക്കും ന​​ൽ​​കു​​ന്ന​​തി​​നാ​​യി കോ​​ട്ട​​യം കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ഭ​​യം ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റി​​നാ​​യി 160 ലി​​റ്റ​​ർ പാ​​ല​​ട ​പ്ര​​ഥ​​മ​​നും മോ​​ഹ​​ൻ തി​​രു​​മേ​​നി സ​​മ്മാ​​നി​​ച്ചു.

ലോ​​ക്ക്ഡൗ​​ണ്‍ അ​​ടു​​ക്ക​​ള​​യി​​ൽ ച​​പ്പാ​​ത്തി​​യും ക​​റി​​യും

ലോ​​ക്ക്ഡൗ​​ണ്‍ അ​​ടു​​ക്ക​​ള​​യി​​ൽ ഇ​​പ്പോ​​ൾ തീ ​​പു​​ക​​യു​​ന്ന​​ത് ജ​​ന​​മൈ​​ത്രി പോ​​ലീ​​സി​​ന്‍റെ ഭ​​ക്ഷ​​ണ​വി​​ത​​ര​​ണ​​ത്തി​​നാ​​ണ്.

മ​​ര​​ങ്ങാ​​ട്ടു​​പ​​ള്ളി ജ​​ന​​മൈ​​ത്രി​ പോ​​ലീ​​സും കു​​റി​​ച്ചി​​ത്താ​​നം ശ്രീ​​കൃ​​ഷ്ണ വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി​ സ്കൂ​​ൾ സ്റ്റു​​ഡ​​ന്‍റ് പോ​ലീ​​സ് കേ​​ഡ​​റ്റ്, ല​​യ​​ണ്‍​സ് ക്ല​​ബ്, പ​​ഴ​​യി​​ടം തു​​ട​​ങ്ങി​​യ​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ എം​​സി റോ​​ഡി​​ൽ രാ​​ത്രി​​കാ​​ല​​ത്തു വ​​രു​​ന്ന ദീ​​ർ​​ഘ​​ദൂ​​ര വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​ർ​​ക്കു പ്ര​​ത്യേ​​കി​​ച്ച് ലോ​​റി, ട്ര​​ക്ക് ഡ്രൈ​​വ​​ർ​​മാ​​ർ​​ക്ക് ഭ​​ക്ഷ​​ണം ന​​ൽ​​കു​​ന്ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള ഭ​​ക്ഷ​​ണം ഇ​​വി​​ടെ​​യാ​​ണ് ത​​യാ​​റാ​​ക്കു​​ന്ന​​ത്. രാ​​ത്രി​​സ​​മ​​യ​​ങ്ങ​​ളി​​ൽ ച​​പ്പാ​​ത്തി​​യും ടൊ​​മാ​​റ്റോ ഫ്രൈ​​യു​​മാ​​ണ് ന​​ൽ​​കു​​ന്ന​​ത്.

ജ​​ന​​മൈ​​ത്രി​ പോ​​ലീ​​സാ​​ണ് ഭ​​ക്ഷ​​ണ വി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്. എ​​ല്ലാ ദി​​വ​​സ​​വും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ പ​​ഴ​​യി​​ടം അ​​ടു​​ക്ക​​ള​​യി​​ൽ ച​​പ്പാ​​ത്തി​​യും ക​​റി​​യു​​ടെ പാ​​ച​​കം ആ​​രം​​ഭി​​ക്കും. മോ​​ഹ​​ന​​ൻ ന​​ന്പൂ​​തി​​രി​​യു​​ടെ മ​​ക​ൻ യ​​ദു​​കൃ​​ഷ്ണ​​നാ​​ണ് ച​​പ്പാ​​ത്തി​​യു​​ടെ​​യും​ ക​​റി​​യു​​ടെ​​യും മു​​ഖ്യ​​പാ​​ച​​ക​​ക്കാ​​ര​​ൻ.

പാ​​ച​​ക​​പു​​സ്ത​​കം ത​​യാ​​റാ​​കു​​ന്നു

ലോ​​ക്ക്ഡൗ​​ണ്‍ സ​​മ്മാ​​നി​​ച്ച വി​​ശ്ര​​മ​​വേ​​ള മോ​​ഹ​​ന​​ൻ തി​​രു​​മേ​​നി പാ​​ഴാ​​ക്കു​​ക​​യ​​ല്ല, എ​​ല്ലാ​​വ​​ർ​​ക്കും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ന്ന രീ​​തി​​യി​​ലു​​ള്ള പാ​​ച​​ക​​ക്കു​റി​​പ്പു​​ക​​ൾ ഉ​​ൾ​​ക്കൊ​ള്ളി​ച്ചു​​ള്ള പു​​സ്ത​​ക​​ത്തി​​ന്‍റെ പ​​ണി​​പ്പു​​ര​​യി​​ലാ​​ണ്.​​

കേ​​ര​​ള​​ത്തി​​ന്‍റെ ത​​ന​​തു ഭ​​ക്ഷ​​ണ​​ത്തെ​​യും രു​​ചി​​യേ​​യും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നു​വേ​​ണ്ടി​​യാ​​ണ് പു​​തി​​യ പാ​​ച​​ക​പു​​സ്ത​​കം ത​​യാ​​റാ​​ക്കു​​ന്ന​​തെ​​ന്നു മോ​​ഹ​​ന​​ൻ ന​​ന്പൂ​​തി​​രി പ​​റ​​ഞ്ഞു. 60ൽ ​​പ​​രം പാ​​യ​​സ കു​​റി​​പ്പു​​ക​​ളും സ​​ദ്യ​​യ്ക്കു​​ള്ള 400 വി​​ഭ​​വ​​ങ്ങ​​ളു​​ടെ റെ​​സി​​പ്പി​​യു​​മാ​​ണ് പു​​സ്ത​​ക​​ത്തി​​ലു​​ള്ള​​ത്.

മ​​ല​​ബാ​​ർ, മ​​ധ്യ​​തി​​രു​​വി​​താം​​കൂ​​ർ, തി​​രു​​വി​​താം​​കൂ​​ർ എ​​ന്നി​​ങ്ങ​​നെ മൂ​​ന്നാ​​യി തി​​രി​​ച്ചു​​ള്ള വി​​ഭ​​വ​​ങ്ങ​​ളും പു​​സ്ത​​ക​​ത്തി​​ൽ പ​​രി​​​ച​​യ​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്. ഇ​​പ്പോ​​ൾ എ​​ല്ലാ ദി​​വ​​സ​​വും മൂ​​ന്നു മ​​ണി​​ക്കൂ​​റോ​​ളം പു​​സ്ത​​ക ര​​ച​​ന​​യ്ക്കാ​​യി നീ​​ക്കി വ​​യ്ക്കു​​ന്നു. കോ​​വി​​ഡി​​ന്‍റെ ദു​​രി​​ത​​കാ​​ലം മാ​​റു​ന്പോ​ൾ അ​​ടു​​ക്ക​​ള വീ​​ണ്ടും സ​​ജീ​​വ​​മാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​യാ​ണ് മോ​​ഹ​​ന​​ൻ തി​​രു​​മേ​​നി​​ക്കു​​ള്ള​ത്.

എ​​ന്നാ​​ൽ അ​​തി​​നു​​സ​​മ​​യ​​മെ​​ടു​​ക്കും. ചി​​ങ്ങ​​മാ​​സ​​ത്തോ​​ടെ​​യെ ഇ​​നി പാ​​ച​​ക മേ​​ഖ​​ല സ​​ജീ​​വ​​മാ​​കൂ. ആ​​ർ​​ഭാ​​ട​​ങ്ങ​​ൾ ആ​​ളു​​ക​​ൾ കു​​റ​​യ്ക്കും. എ​​ല്ലാ​​വ​​രും ശ​​രി​​ക്കും അ​​ച്ച​​ട​​ക്കം പ​​ടി​​ച്ചു. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യ്ക്കു വ​​ലി​​യ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

കാ​​ർ​​ഷി​​ക വി​​ള​​ക​​ൾ​​ക്ക് ദൗ​​ർ​​ല​​ഭ്യ​​മു​​ണ്ടാ​​യേ​​ക്കാം. എ​​ങ്കി​​ലും എ​​ല്ലാ ശു​​ഭ​​ക​​ര​​മാ​​യി വ​​രു​​മെ​​ന്നാ​​ണ് പാ​​ച​​ക​​ത്തി​​ലെ കൈ​പ്പു​ണ്യ​​മാ​​യ മോ​​ഹ​​ന​ൻ തി​​രു​​മേ​​നി​​യു​​ടെ ഉ​​റ​​ച്ച വി​​ശ്വാ​​സം.

ഫോട്ടോ: അനൂപ് ടോം

Related posts

Leave a Comment