പാനൂർ പീഡനം; ഇരയ്ക്കും കുടുംബത്തിനും സംരക്ഷണം നൽകണം; അന്വേഷണ ചുമതല വനിതാ ഉദ്യോഗസ്ഥയ്ക്കു നല്കണമെന്ന് ഷാ‌​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ

തു​റ​വൂ​ർ : പാ​നൂ​രി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ ചു​മ​ത​ല വ​നി​താ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥയെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു ന​ൽ​കി.

ആ​രോ​ഗ്യമ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ഈ ​സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി ഒ​രു മാ​സ​മാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് ചൂ​ണ്ടി​ക്കാ​ണി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം ശൈ​ല​ജ ടീ​ച്ച​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​താ​യി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു.

പ​രാ​തി ന​ൽ​കി 27 ദി​വ​സ​ത്തി​നുശേ​ഷം മാ​ത്രം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഗു​രു​ത​ര വീ​ഴ്ച​യാ​യി എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കും അ​മ്മ​യ്ക്കും പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment