മുംബൈ: രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിവരികയാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. സാഹചര്യങ്ങൾ ആർബിഐ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അടിയന്തര നടപടികൾ എടുക്കേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റിവേഴ്സ് റീപ്പോ നിരക്ക് 3.75% ശതമാനമാക്കി കുറച്ചു. അതേസമയം റിപ്പോ നിരക്കിൽ മാറ്റമില്ല. ബാങ്കുകൾക്ക് 50,000 കോടി രൂപയും ആർബിഐ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഇത്. നാല് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഗവര്‍ണറുടെ പ്രഖ്യാപനമുണ്ടായത്.
വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുക, ബാങ്കുകളില്‍നിന്നുള്ള വായ്പാ സൗകര്യം ഉറപ്പാക്കുക, സാമ്പത്തിക സമ്മര്‍ദം കുറയ്ക്കുക, വിപണിയുടെ പ്രവര്‍ത്തനം സുഖമമാക്കുക-തുടങ്ങിയവയിലൂന്നിയ നടപടികളാകും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
നബാർഡ്, സിഡ്ബി, ദേശീയ ഹൗസിംഗ് ബാങ്ക് എന്നിവയ്ക്കും 50,000 കോടി വീതം നൽകും. കോവിഡ് വ്യാപനത്തിന്റെ സമയത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയർന്നെന്ന് അദ്ദേഹം പറഞ്ഞു.
മാർച്ചിൽ വാഹന വിപണി കുത്തനെ ഇടിഞ്ഞു. അടിയന്തര നടപടികൾ എടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം വിലയിരുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു ആവശ്യാനുസരണം പണം എടിഎമ്മുകളിൽ നിറയ്ക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട് അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ 1.9 ശതമാനം സാന്പത്തിക വളർച്ച നിലനിർത്തുമെന്നാണ് പ്രതീക്ഷ. അതേസമയം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.4ശതമാനം വളര്‍ച്ചനേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജി 20 രാജ്യങ്ങളിൽ ഉയർന്ന വളർച്ചാ നിരക്ക് ഇന്ത്യക്ക് ആയിരിക്കുമെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു. ആരോഗ്യ പ്രവര്‍ത്തകരെയും പോലീസിനെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു അദ്ദേഹം വാര്‍ത്താസമ്മേളനം തുടങ്ങിയത്.