ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 14,000 കടന്നു. 14,378 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. 486 പേര് മരിച്ചു.11,906 പേരാണ് ചികിത്സയിലുള്ളത്. 1,991 പേര്‍ക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയിലാണ് രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്. 3,320 കേസുകളാണ് മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 2,003 രോഗികള്‍ മുംബൈയിലാണ്. ഇവിടെ 201 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം, ലോകത്തെ കോവിഡ് മരണം ഒന്നരലക്ഷം കടന്നു. 22 ലക്ഷം രോഗബാധിതരാണ് ലോകവ്യാപകമായി ഉള്ളത്. കോവിഡ് ബാധിച്ച് അമേരിക്കയില്‍ വെള്ളിയാഴ്ച 2,516 പേർ കൂടി മരിച്ചു. ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് വെള്ളിയാഴ്ച മാത്രം മരിച്ചത് 847 പേരാണ്.